മുഖത്ത് പൊള്ളലേറ്റ പാടുകൾ ; ട്രെയിനിൽ കണ്ട ആളുമായി സാദൃശ്യമുണ്ടെന്ന് ദൃക്‌സാക്ഷി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പിടിയിലായ ആളിന് ട്രെയിനിൽ കണ്ട ആളുമായി രൂപസാദൃശ്യമുണ്ടെന്ന് സാക്ഷി ലതീഷ്. ‘അദ്ദേഹത്തെ നേരിട്ട് കണ്ടയാളാണ് താന്‍. എന്‍റെ തൊട്ടടുത്ത് നിന്നാണ് അയാള്‍ പെട്രോള്‍ ഒഴിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ മുഖം വ്യക്തമായി കണ്ടിട്ടില്ല. പക്ഷേ, ശാരീരിക പ്രകൃതിയും ഉയരവും നോക്കുമ്പോൾ പ്രതി ഇയാളാണെന്നാണ് തോന്നുന്നത്. കമ്പാര്‍ട്ട്മെന്‍റില്‍ എത്തി സെക്കന്‍റുകള്‍ക്കുള്ളില്‍ ഇയാള്‍ തീവെക്കുകയായിരുന്നെന്നും’, ലതീഷ് ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. പോലീസ് പുറത്ത് വിട്ട ചിത്രത്തിൽ പ്രതി ഷാറൂഖ് സെയ്ഫിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിൽ നിന്നാണ് പ്രതി പിടിയിലായതെന്നാണ് പോലീസ് പറയുന്നത്.

മഹാരാഷ്ട്ര എ.ടി.എസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അതേസമയം, ഇയാൾ നോയ്ഡ സ്വദേശിയാണോ എന്ന കാര്യത്തിൽ പോലീസ് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. ഇന്നലെ രാത്രിയാണ് പ്രതി പിടിയിലായത്. ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...