ശ്രീനഗർ: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർ ആഹ്ലാദപ്രകടനം നടത്തിയെന്ന് ദൃക്സാക്ഷി. ഭീകരർ ആകാശത്തേക്ക് നാലു തവണ വെടിവച്ചെന്നാണ് പ്രധാന ദൃക്സാക്ഷി എൻഐഎയ്ക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. കൂട്ടക്കൊലയ്ക്കു ശേഷം ബൈസാരണിൽ നിന്ന് പോകുമ്പോൾ തോക്ക്ധാരികൾ തന്നെ തടഞ്ഞുനിർത്തി കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. പ്രാദേശിക ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ വെറുതെ വിട്ടു. പിന്നാലെ അവർ നാലുതവണ ആകാശത്തേക്ക് വെടിയുതിർത്ത് ആഘോഷിച്ചു എന്ന് ദൃക്സാക്ഷി പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജമ്മു കാഷ്മീർ പോലീസിൻറെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും നേതൃത്വത്തിലാണ് പ്രധാന ദൃക്സാക്ഷിയെ കണ്ടെത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്ത് നിന്ന് നാലു വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പർവൈസ്, ബാഷിർ എന്നിവർ ബൈസരണിൽ ഉണ്ടായിരുന്നുവെന്നും ഇവർ ഭീകരരുടെ സാധനങ്ങൾ സൂക്ഷിച്ചു എന്നും ദൃക്സാക്ഷിയുടെ മൊഴിയിലുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























