എഴുമറ്റൂർ വായനശാല – കാരമല റോഡ് ടാറിങ് ഇളകി തകർന്ന നിലയിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എഴുമറ്റൂർ വായനശാല – കാരമല റോഡ് തകർന്നതോടെ യാത്ര ദുരിതത്തിൽ. 1.5 കിലോമീറ്റർ റോ‌ഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് ആറ് വർഷത്തിലേറെയായി. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് മെറ്റിൽ നിരന്നും കുഴികൾ രൂപപ്പെട്ടും കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളിലും  ഓട്ടോറിക്ഷയിലുമുള്ള യാത്രയാണ് ഏറെ ബുദ്ധിമുട്ട്. സ്ഥിരമായി പോകുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടാറുണ്ട്. ഇതുമൂലം ടാക്സി വാഹനങ്ങൾ ഇതുവഴി വരാൻ മടിക്കുന്നു. അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളും നിരവധി യാത്രക്കാരും പോകുന്ന റോഡാണിത്. എഴുമറ്റൂർ പഞ്ചായത്തിലെ 5,13 വാർഡുകളിലൂടെയാണ് പോകുന്നത്. ശാന്തിപുരം,കാരമല, വാളക്കുഴി മേഖലയിലുള്ളവർക്ക് എഴുമറ്റൂർ ജംഗ്ഷനിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണ് സഞ്ചാരയോഗ്യമല്ലാതായത്. 13 ലക്ഷം രൂപ ചെലവിൽ റോഡിന്റെ തുടക്ക ഭാഗമായ വായനശാല- തടിയൂർ തുണ്ടിക്കടവ് ഭാഗത്തുനിന്ന് 100 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്തെങ്കിലും മറ്റ് പണികൾ നടത്തിയില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...