മുഖത്തെ ചുളിവുകൾ, മുഖക്കുരു, പാടുകൾ; പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകള്‍…

For full experience, Download our mobile application:
Get it on Google Play

മുഖക്കുരു, കറുത്ത പാടുകൾ എന്നിവ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. അതുപോലെ തന്നെ, പ്രായം കൂടുന്തോറും ചര്‍മ്മത്തിൽ ചുളിവുകളും ഉണ്ടാകാം. ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍ അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകളെയും അതുപോലെ തന്നെ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റാനും സഹായിക്കും. ഇത്തരത്തില്‍ മുഖത്തെ ചുളിവുകൾ, മുഖക്കുരു, പാടുകൾ എന്നിവയെ അകറ്റാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം

ഒന്ന്
കറ്റാർവാഴ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. കറ്റാർവാഴ ജെൽ പതിവായി മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകൾ കുറയ്ക്കാനും, മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റാനും സഹായിക്കും.

രണ്ട്
രണ്ട് ടീസ്പൂൺ കടലമാവ്‌, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവ മിക്സ് ചെയ്യാം. ശേഷം പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.

മൂന്ന്
ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവാപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇത് മുഖക്കുരുവിന്‍റെ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...