വാൽപ്പാറ അപകടത്തിൽ മരിച്ചവരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാൽപ്പാറ അപകടത്തിൽ മരിച്ചവരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്. രഘുരാമൻ എന്ന അക്കൗണ്ടിൽ നിന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ഹൂറിമാരെ സ്വപ്നം കണ്ട് ജീവിക്കുന്നവരാണോ മരിച്ചതെന്ന് പോസ്റ്റ്. ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ ഇട്ടു കൊണ്ടുള്ള കമന്റിലാണ് അപമാനിച്ചുള്ള മറുപടി. അവധി ആഘോഷിക്കാനായി പുറപ്പെട്ട ആ യാത്ര അവസാനിച്ചത് ഒരു വലിയ അപകടത്തിൽ ആയിരുന്നു. ആ വേദനയിൽ നിന്നും കരകയറാൻ ആവാതെ തങ്ങളുടെ ഉറ്റവരുടെ ചേതനയറ്റ ശരീരമാണ് പ്രിയപ്പെട്ടവർക്ക് മുന്നിലേക്ക് എത്തിയത്. അപകടത്തിൽ മരണമടഞ്ഞ ഒൻപത് പേരിൽ ആറുപേർ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകരാണ്. പ്രിയപ്പെട്ടവരുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് നിൽക്കുകയാണ് നാട്.

അജിത (54), റംല (52), സുഹ്റ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല(37), റുക്കിയ (39), ഹിഷാം (12) എന്നിവ‌ർക്കാണ് വാൽപ്പാറയിൽ വെച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത്. പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകരും കുടുംബാഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. 13 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. നാലുപേർ നിലവിൽ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...