Wednesday, April 2, 2025 9:34 am

ഫെയ്സ് ബുക്ക് പ്രതിനിധി നേരിട്ട് ഹാജരാകണം ; സ്വരം കടുപ്പിച്ച് പാർലമെന്ററി സമിതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോൺഗ്രസ് എംപി ശശി തരൂർ നേതൃത്വം നല്‍കുന്ന ഐടി പാർലമെന്ററി സമിതി ഫെയ്സ് ബുക്ക്  പ്രതിനിധിയോടു നേരിട്ടു ഹാജരാകാൻ നിര്‍ദേശിക്കും. പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സമൂഹമാധ്യമം ദുരുപയോഗിക്കുന്നതു തടയുകയും ചെയ്യുന്നതിനുള്ള കമ്പനിയുടെ നയങ്ങൾ വിശദീകരിക്കണം. വെർച്വൽ കൂടിക്കാഴ്ചയ്ക്കുള്ള അഭ്യർഥന സമിതി നിരസിച്ചു.

കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല. ഫെയ്സ്ബുക്ക് പ്രതിനിധിക്ക് കോവിഡ് വാക്സീൻ നൽകാൻ സമിതി നിർദേശിച്ചതായി റിപ്പോർട്ട് ചെയ്തു. ഫെയ്സ്ബുക്കിന് പുറമെ ഗൂഗിൾ, യൂട്യൂബ് എന്നീ കമ്പനികളുടെ പ്രതിനിധികളെയും സമിതി വിളിച്ചുവരുത്തും. ഫെയ്സ്ബുക്കിന്റെ ആന്റി കോവിഡ് പോളിസി പ്രകാരം നേരിട്ട് ഹാജരാകുന്നതിന് അവർ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. എന്നാൽ പ്രതിനിധി നേരിട്ടു തന്നെ എത്തണമെന്ന് സമിതി നിലപാടെടുത്തു.

വാക്സീന്‍ ആവശ്യമുണ്ടെങ്കിൽ പാർലമെന്ററി സെക്രട്ടറിയറ്റ് അത് ഏര്‍പ്പാടാക്കാമെന്ന് ശശി തരൂർ പറഞ്ഞു. ഇന്ത്യയിൽ ഇവിടുത്തെ നിയമങ്ങൾ അനുസരിക്കണമെന്ന് സമിതി വെള്ളിയാഴ്ച ട്വിറ്ററിന് നിര്‍ദേശം നൽകിയിരുന്നു. അംഗങ്ങളുടെ ചോദ്യത്തിന് ട്വിറ്റർ അവ്യക്തമായ മറുപടികളാണു നൽകിയതെന്നു വിവരമുണ്ട്. പുതിയ ഐടി നിയമങ്ങൾ നടപ്പാക്കാത്തതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമ പരിരക്ഷ നഷ്ടമായതായി കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എണ്‍പതുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം : എഴുപത്തിനാലുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്‌

0
കോന്നി : കിടപ്പുരോഗിയായ എണ്‍പതുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍...

2027 ഏകദിന ലോകകപ്പ് സ്വന്തമാക്കണം ഉടൻ തന്നെ വിരമിക്കാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കി വിരാട് കോലി

0
ബെംഗളൂരു: ഇന്ത്യൻ സീനിയർ താരങ്ങളുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ സ്വന്തം നിലപാട്...

രണ്ടരവയസുകാരി കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീണു മരിച്ചു

0
പറവൂര്‍: അമ്മവീട്ടില്‍ എത്തിയ രണ്ടരവയസുകാരി കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീണു...

ഹൈദരാബാദില്‍ 25-കാരിയായ ജര്‍മന്‍ യുവതി ബലാത്സംഗത്തിനിരയായി ; ടാക്‌സി ഡ്രൈവര്‍ അറസ്റ്റിൽ

0
ഹൈദരാബാദ്: ഹൈദരാബാദില്‍ 25-കാരിയായ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത ടാക്‌സി ഡ്രൈവര്‍...