ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയെ തീവ്രവാദ സംഘടനയാക്കി റഷ്യ

For full experience, Download our mobile application:
Get it on Google Play

റഷ്യ : ഫേസ്ബുക്കിന്റെ മാതൃസ്ഥാപനവും യുഎസ് ടെക്ക് ഭീമനുമായ മെറ്റയെ തീവ്രവാദ സംഘടനയാക്കി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻ മോണിറ്ററിങ്ങാണ് മെറ്റയെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വർഷം ആദ്യം റഷ്യൻ കോടതി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു.

ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ നടപടി ആരംഭിച്ചത്. ഒരു മാസത്തിനുശേഷം ഏപ്രിലിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം തടഞ്ഞു. റഷ്യാഫോബിക് അജണ്ട പ്രമോട്ട് ചെയ്തതായി സക്കർബർഗും നിരവധി ഉന്നത വ്യക്തികളും ആരോപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കല്ലേലി – അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വനം വകുപ്പ്

0
കോന്നി : വനപാതയായ കല്ലേലി അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള വാഹന യാത്രയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സെന്‍സസ് അവലോകനയോഗം ചേര്‍ന്നു സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്റെ അധ്യക്ഷതയില്‍...

സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും ; കെ എസ് ഇ ബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും എന്ന് അറിയിപ്പ്. വൈകുന്നേരത്തെ പീക്ക്...

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും : ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക്...

0
അടൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും...