ഒടിടി ചിത്രങ്ങളിൽ തുടര്‍ന്നാല്‍ ഫഹദിനെ വിലക്കും ; മുന്നറിയിപ്പുമായി ഫിയോക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടര്‍ന്നാല്‍ ഫഹദിനെ വിലക്കുമെന്ന് മുന്നറിയിപ്പ് നല്‍കി തീയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദിന്റെ ചിത്രങ്ങള്‍ തീയേറ്റർ കാണില്ലെന്നാണ് ഫിയോക്ക് സമിതി വ്യക്തമാക്കിയിരിക്കുന്നത്.

ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒന്നിനു പുറകേ ഒന്നായി ഒടിടി റിലീസിന് എത്തുകയാണ്. ഈ മാസം തന്നെ രണ്ട് ചിത്രങ്ങളാണ് ഫഹദിന്‍റേതായി ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഫിയോക്ക്.

കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ച നടനാണ് ഫഹദ്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയിലൂടെ പ്രദർശനത്തിന് എത്തിയത്. ഇരു ചിത്രങ്ങളും ഒടിടിക്കു വേണ്ടി തന്നെയാണ് ഒരുക്കിയിരുന്നത്. കൂടാതെ സീയു സൂൺ എന്ന ചിത്രവും താരത്തിന്‍റേതായി ഒടിടിയിലൂടെ പുറത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...