തേക്കുതോട് റോഡിലെ ക്രാഷ് ബാരിയർ ഉയർത്താത്തത് അപകടഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് തേക്കുതോട് റോഡിൽ പ്ലാന്റേഷൻ ഭാഗത്തെ ക്രാഷ്ബാരിയർ ഉയർത്തി നിർമ്മിക്കാത്തത് അപകട ഭീഷണിയാകുന്നു. ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് പോയതിനെ തുടർന്നാണ് ഇവിടം കൂടുതൽ അപകട ഭീഷണിയിലേക്ക് മാറിയത്. പിന്നീട് റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് നവീകരിച്ചപ്പോൾ ഈ ഭാഗത്ത് വെള്ളക്കെട്ട് നിലനിന്ന് റോഡ് തകരുന്നതിനാൽ ഇവിടെ കോൺക്രീറ്റ് ചെയ്തിരുന്നു. റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്തതോടെ മുൻപ് സ്ഥാപിച്ച ക്രാഷ് ബാരിയർ ഭൂ നിരപ്പിൽ നിന്നും താഴ്ന്ന് പോവുകയും ചെയ്തു. ഇതോടെ ഇവിടെ കൂടുതൽ അപകട ഭീഷണിയായി മാറി. മാത്രമല്ല ഉയർന്ന മൺതിട്ടയിൽ നിന്നും ഇവിടേക്ക് മണ്ണിടിഞ്ഞ് വീഴുന്ന സംഭവങ്ങളും പതിവായിരുന്നു. തേക്കുതോട്, കരിമാൻതോട്, പൂച്ചക്കുളം, ആലുവാംകുടി ശിവക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകുന്ന ആളുകൾ യാത്ര ചെയ്യുന്ന പ്രധാന പാതയാണിത്. ഇവിടെ അപകടം ഉണ്ടായാൽ കൂടുതൽ താഴ്ചയിലേക്കാവും വാഹനം മറിയുക. രാത്രി യാത്രക്കാർ ആണ് ഏറെയും ബുദ്ധിമുട്ടുന്നത്. സ്വകാര്യ ബസുകളും സ്വകാര്യ വാഹനങ്ങളും അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഈ വഴി സഞ്ചരിക്കുന്നത്. പൊതുമരാമത്ത് റോഡ് വിഭാഗത്തിനാണ് റോഡിന്റെ നിർമ്മാണ ചുമതല. ക്രാഷ് ബാരിയർ ഉയർത്തി നിർമ്മിച്ചില്ലെങ്കിൽ വലിയ അപകടമാകും ഇവിടെ സംഭവിക്കുക.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് ഔട്ട്ലെറ്റിൽ മോഷ്ടിക്കാൻ കയറി ; അഴിച്ചുവെച്ച ജീൻസിനൊപ്പം മൊബൈൽ മറന്ന് വെച്ചു ;...

0
മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണ ശ്രമത്തിനിടെ പുറത്തുവെച്ച സ്വന്തം മൊബൈൽ ഫോൺ...

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു ;...

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്....

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും ; ഈ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത സാധ്യതയുണ്ടെന്ന്...

അസാധാരണ ഇടപെടൽ ; അമിത് ഷായോടു പാർലമെന്റിൽ വരാൻ പറയണമെന്ന് റിജിജുവിനോട് ഉപരാഷ്ട്രപതി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ എത്താത്തതിനെ തുടർന്നുള്ള...