സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള തീരത്ത് മത്തി ചാകരയെന്ന് പ്രവചനം. 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം യന്ത്ര ബോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രിക്ക് ശേഷം കടലിലേക്ക് പോകും. ജൂണ്‍ ഒമ്പതിനാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നത്, ഇത് ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. പരമ്പരാഗത വള്ളങ്ങളില്‍ മാത്രമാണ് ഈ കാലയളവില്‍ മത്സ്യബന്ധനം അനുവദിച്ചിരുന്നത്. അതുകൊണ്ട് തന്നെ വിലയും കൂടി. ഇടയ്ക്ക് കാലാവസ്ഥ മോശമായപ്പോള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും വന്നതോടെ മത്തി വില റെക്കോഡ് തൊട്ടിരുന്നു.കിലോയ്ക്ക് 400 രൂപ വരെ നല്‍കിയാണ് ചില ദിവസങ്ങളില്‍ മലയാളി മത്തി മീന്‍ വാങ്ങിയത്.യന്ത്ര ബോട്ടുകള്‍ കടലില്‍ പോകുന്നതോടെ തീരത്തേക്ക് കൂടുതല്‍ മീനെത്തുകയും വില കുത്തനെ കുറയുമെന്നും ആണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരള തീരത്ത് വലിയ രീതിയില്‍ മത്തിയുടെ സാന്നിദ്ധ്യമുണ്ടെന്നും ചാകര പ്രതീക്ഷിക്കാമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അനുകൂല സാഹചര്യമായതിനാല്‍ കേരള തീരത്തേക്ക് ഇന്ത്യന്‍ നെയ് മത്തി കൂട്ടത്തോടെ എത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന് കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാനാവില്ല ; യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാന്‍ യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് കരുതുന്നതായി അമേരിക്കന്‍...

മൂന്നാറിൽ തോട്ടം മേൽനോട്ടക്കാരന്റെ ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച് നശിപ്പിച്ചു

0
ഇടുക്കി: ഇടുക്കി മൂന്നാർ പോത്തമീട്ടിൽ തോട്ടം മേൽനോട്ടക്കാരന്റെ ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച്...

സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം ; 11 പേര്‍ക്ക് പരുക്ക്

0
സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം. 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ്...

ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ചയാൾ പിടിയിൽ

0
തിരുവനന്തപുരം : കാട്ടക്കടയിലെ ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ച കള്ളൻ പിടിയിൽ....