ശബരിമലയുടെ പവിത്ര നിലനിർത്തുവാനും സ്വർണ്ണ കൊള്ളക്കെതിരായും വിശ്വാസ സംഗമം ഒക്ടോബർ 9 – ന് പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വർണ്ണ തട്ടിപ്പ് നടത്തി ശബരിമലയുടെ പവിത്രത നശിപ്പിക്കുകയും വിശ്വാസികളെ വഞ്ചിക്കുകയും ചെയ്ത സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ 2025 ഒക്ടോബർ 9 വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ്സ്റ്റാന്റിൽ വെച്ച് നടക്കും. എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം.പി, യു.ഡി.എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം.പി മറ്റ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.

വിശ്വാസ സംഗമത്തിൽ പതിനായിരം കോൺഗ്രസ് പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കെ. പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ.എ – യുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഡി.സി.സി നേതൃസമ്മേളനം തീരുമാനിച്ചു. ഇതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ആന്റോ ആന്റണി എം.പി (ചെയർമാൻ) അഡ്വ. പഴകുളം മധു (വർക്കിംഗ് ചെയർമാൻ) പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ (ജനറൽ കൺവീനർ) എന്നിവർ ഉൾപ്പെടുന്ന സംഘാടക സമിതി രൂപീകരിച്ചു. ബ്ലോക്ക്, മണ്ഡലം പോഷക സംഘടനാ കമ്മിറ്റികൾ വിളിച്ചു ചേർക്കുവാൻ നേതൃസമ്മേളനം തീരുമാനിച്ചു.
ശബരിമലയിലെ സ്വർണ്ണ തട്ടിപ്പിനെക്കുറിച്ച് കൂടുതൽ തെളിവുകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിന് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...