ആരോഗ്യ മേഖല ഉന്നത നിലവാരത്തില്‍ : ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ ആരോഗ്യ മേഖല ഉന്നത നിലവാരത്തിലാണെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നു 25 ലക്ഷം രൂപ ഉപയോഗിച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പറന്തല്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യം വികസിപ്പിച്ചും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ലഭ്യമാക്കിയും സര്‍ക്കാര്‍ ആശുപത്രികളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി. അടൂര്‍ മണ്ഡലത്തിലെ പി എച്ച് സി, സി എച്ച് സികള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു. അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 14 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദേഹം പറഞ്ഞു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധര പണിക്കര്‍, എന്‍ കെ ശ്രീകുമാര്‍, പ്രിയാ ജ്യോതികുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, വി പി ജയാദേവി, അംബിക ദേവരാജന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് കൃഷ്ണകുമാര്‍, നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....