ട്രെയിനിൽ പുകവലിച്ചതിന് പിഴയീടാക്കി ; പ്രതികാരമായി വ്യാജ ബോംബ് ഭീഷണി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന്​ ബംഗളൂരുവിലേക്കുള്ള കര്‍ണാടക എക്സ്പ്രസിലെ യാത്രക്കാര്‍ പരിഭ്രാന്തരായി. ട്രെയിന്‍ യാത്രക്കിടെ പുകവലിച്ചതിന് യാത്രക്കാരനായ സഹോദരനില്‍ നിന്ന് ആര്‍.പി.എഫ് പിഴ ഈടാക്കിയതില്‍ പ്രകോപിതനായി ഡല്‍ഹിയിലുള്ള യുവാവാണ് ബോംബ് വെച്ചിട്ടുണ്ടെന്ന്​ ഫോണിലൂടെ അറിയിച്ചതെന്ന്​ അന്വേഷണത്തില്‍ കണ്ടെത്തി.

വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡിസംബര്‍ 13ന് രാത്രി 9.15ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ ബുധനാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് ബംഗളൂരുവിലെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ആഗ്രയിലെ റെയില്‍വേ സുരക്ഷ സേനക്ക് ഫോണ്‍ കാള്‍ ലഭിക്കുന്നത്. ഈ സമയം ട്രെയിന്‍ ആന്ധ്രപ്രദേശിലെ ധര്‍മവാരം സ്​റ്റേഷനില്‍ എത്തിയിട്ടുണ്ടായിരുന്നു.

രാത്രി 11ഓടെ സ്​റ്റേഷനിലെ ആര്‍.പി.എഫും റെയില്‍വേ പോലീസും ചേര്‍ന്ന് ട്രെയിന്‍ പരിശോധിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ബുധനാഴ്ച പുലര്‍ച്ച മൂന്നുവരെ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. ആഗ്ര സ്​റ്റേഷനില്‍ നിന്നും യാത്രക്കാരിലൊരാളായ യുവാവില്‍ നിന്നും ട്രെയിനില്‍ പുകവലിച്ചതിന് പിഴ ഈടാക്കിയിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍ ഡല്‍ഹിയിലുള്ള സഹോദരനെ വിളിച്ച്‌ കാര്യം പറഞ്ഞു. ആഗ്ര സ്​റ്റേഷനിലേക്ക് വിളിച്ച്‌ ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കാന്‍ സഹോദരനോട് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണ്‍ കാള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയിലുള്ള സഹോദരനെ പിടികൂടുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. പിന്നീട് കലബുറഗിയിലെ വാഡി ജങ്ഷന്‍ സ്​റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ യാത്രക്കാരനായ യുവാവിനെയും പിടികൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...