Monday, June 24, 2024 1:32 am

കെ.​എ​സ്.​എ​ഫ്.​ഇ ചിട്ടിക്ക് ജാമ്യം നല്‍കിയത് വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ ഒപ്പിട്ട വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം: വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ പേ​രി​ല്‍ വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ച​മ​ച്ച്‌ കെ.​എ​സ്.​എ​ഫ്.​ഇ പ​ന്ത​ളം ശാ​ഖ​യി​ല്‍ ന​ല്‍​കി​യ​താ​യി പ​രാ​തി. കു​ര​മ്പാ​ല വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച്‌ പ​ന്ത​ളം പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പ​ന്ത​ളം ശാ​ഖ​യി​ല്‍ 10/2020/224 ന​മ്പ​ര്‍ ചി​ട്ടി പി​ടി​ക്കു​ന്ന​തി​ന്​ ജാ​മ്യ​മാ​യാ​ണ്​ വ്യാ​ജ ഫാ​മി​ലി മെമ്പ​ര്‍​ഷി​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്. കു​ര​മ്പാ​ല റോ​യി വി​ല്ല​യി​ല്‍ റോ​യി ജോ​സ​ഫി​ന്റെ ചി​ട്ടി​ത്തു​ക​ക്ക്​ ജാ​മ്യ​മാ​യി മ​ര​ണ​പ്പെ​ട്ട കു​ര​മ്പാ​ല വ​ള​ത്ത് കാ​ട്ടി​ല്‍ വ​ട​ക്കേ​തി​ല്‍ ശ​ങ്ക​ര​ന്റെ  ഫാ​മി​ലി മെമ്പ​ര്‍​ഷി​പ്പ്  സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്റെ പ​തി​പ്പി​ല്‍ കു​ര​മ്പാ​ല വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ വ്യാ​ജ ഒ​പ്പി​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ റീ​ജ​ന​ല്‍ ഓ​ഫി​സി​ല്‍​നി​ന്ന്​ വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് കു​ര​മ്പാ​ല വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ അ​റി​യു​ന്ന​ത്. ഒ​രേ ന​മ്പ​റി​ലും ഒ​രേ തീ​യ​തി​യി​ലു​മു​ള്ള ര​ണ്ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കെ.​എ​സ്.​എ​ഫ്.​ഇ​യി​ല്‍ ലഭിച്ചതാ​ണ് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്.

വി​ല്ലേ​ജ് ഓ​ഫി​സ​ര്‍​ക്ക് ല​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യി​ല്‍ ശ​ങ്ക​ര​ന്റെ വീ​ട്ടി​ല്‍ ജീ​വി​ച്ചി​രി​ക്കു​ന്ന ആ​റ് അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ഒ​പ്പി​ട്ട് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ നാ​ല് അം​ഗ​ങ്ങ​ളു​ള്ള മ​റ്റൊ​രു സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് പ​ന്ത​ളം ശാ​ഖ​യി​ല്‍ ന​ല്‍​കി​യ​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് പിടികൂടി

0
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും വലിയ അളവില്‍...

മുഖ്യമന്ത്രിക്കെതിരെ എറണാകുളം സിപിഎം ജില്ലാ കമ്മിറ്റിയിലും വൻ വിമര്‍ശനം

0
കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലും മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനം....

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം, കെഎസ്‍യു ജില്ലാ...

0
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കെതിരെ...

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്തു

0
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ...