വ്യാജ ഡിഗ്രി വിവാദം ; സര്‍ട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയെന്ന് നിഖില്‍ തോമസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ ; ആലപ്പുഴയില്‍ വ്യാജ ഡിഗ്രി വിവാദത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖില്‍ തോമസ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും നിഖില്‍ തോമസ് പറഞ്ഞു. നിഖില്‍ തോമസിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. ആരോപണ വിധേയനായ നിഖില്‍ തോമസ് എംകോമിന് പഠിക്കുന്ന കായംകുളം എംഎസ്എം കോളജില്‍ കെ എസ് യു , എംഎസ്എഫ് മുന്നണി പ്രതിഷേധസംഗമം സംഘടിപ്പിക്കും. വ്യാജ ഡിഗ്രി വിവാദത്തില്‍ പ്രതിഷേധിച്ച് എംഎസ്എം കോളജിലെ കെഎസ്‌യുവും എംഎസ്എഫും പതിനൊന്ന് മണി മുതല്‍ പഠിപ്പ് മുടക്കുമെന്ന് പ്രഖ്യാപിച്ചു.

ഇതിനിടെ കോളജ് മാനേജ്‌മെന്റും യോഗം ചേര്‍ന്നു. അടിയന്തര സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാമെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനത്തിന് നിഖില്‍ തോമസിനെ സഹായിച്ചത് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണെന്നാണ് കെ എസ് യുവിന്റെ ആരോപണം. ആരോപണ വിധേയനായ നിഖിലിന്റെ ഡിഗ്രി വിവരങ്ങള്‍ കോളജ് മാനേജ്മെന്റ് മറച്ചുവച്ചുവെന്നാണ് ആരോപണം. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിക്കും വൈസ് ചാന്‍സലര്‍ക്കും കെ എസ് യു പരാതി നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...