കോവിഡ്​ രോഗിയില്‍ നിന്ന്​ ദിവസേന 10,000 രൂപ തട്ടിച്ച വ്യാജ ഡോക്​ടറും കൂട്ടാളികളും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അഹ്​മദാബാദ്​ : കോവിഡ്​ ബാധിതനില്‍ നിന്ന്​ ദിവസേന 10,000 രൂപ വീതം തട്ടിയെടുത്ത വ്യാജ ഡോക്ടറും കൂട്ടാളികളും പിടിയിലായി. രോഗികളുടെ വീട്ടിലെത്തിയാണ് ഇവര്‍ ചികിത്സ നടത്തിയിരുന്നത്.

ചികിത്സ തുടങ്ങി 10 ദിവസം കഴിഞ്ഞിട്ടും ഭര്‍ത്താവായ വിശാലിന്റെ ആരോഗ്യനിലയില്‍ പുരോഗതി കാണത്തതിനെ തുടര്‍ന്നാണ്​ മേഘ സിര്‍സാതിന്​​ സംശയം തോന്നിയത്​. തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഡോക്​ടറും നഴ്​സും വ്യാജന്‍മാരാണെന്ന്​ തെളിഞ്ഞത്​. പിന്നാലെ ദമ്പതികള്‍ അമരൈവാദി പോലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഷാഹിബാഗിലെ പ്രിന്റിങ്​ പ്രസിലാണ്​ ദമ്പതികള്‍ ജോലി ചെയ്​തിരുന്നത്​. ഇതിനിടെ ഇരുവര്‍ക്കും ​രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. തങ്ങളുടെ അയല്‍പക്കത്തുള്ള ഒരു കുടുംബം കോവിഡ്​ ബാധിതരായപ്പോള്‍ ഒരു ഡോക്​ടറെ വീട്ടിലേക്ക്​ വിളിച്ച്‌​ ചികിത്സ തേടിയിരുന്നത്​ മേഘയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ശേഷം കുടുംബം കോവിഡ്​ ചികിത്സക്കായി നരേന്ദ്ര പാണ്ഡ്യയെന്ന കോവിഡ്​ ചികിത്സകന്റെ  സഹായം തോടുകയായിരുന്നു.

റീന ബെന്‍ എന്ന നഴ്​സിന്റെ കൂടെ മേഘയുടെ വീട്ടില്‍ ചികിത്സക്കെത്തിയ പാണ്ഡ്യ കുത്തിവെപ്പിനും മറ്റുമായി 10000 രൂപയാണ്​ ദിവസേന ഈടാക്കിയത്​. രണ്ട്​, മൂന്ന്​ ദിവസം കൂടു​മ്പോള്‍ എത്തിയിരുന്ന പാണ്ഡ്യ ​സോഹൈല്‍ എന്ന്​ പേരുള്ള ഒരാളെയും കൂടെ കൊണ്ടുവന്നു. വ്യാജ ചികിത്സ 15 ദിവസം പിന്നിട്ടപ്പോള്‍ വിശാലിന്റെ ആരോഗ്യനില വഷളായി. ആശുപത്രിയെയും വിദ്യാഭ്യാസ യോഗ്യതയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്​ പാണ്ഡ്യയില്‍ നിന്ന്​ ലഭിച്ച പ്രതികരണം തൃപ്​തികരമല്ലാത്തതിനെ തുടര്‍ന്ന്  മേഘയും കുടുംബവും ഇയാളെക്കുറിച്ച്‌​ ​അന്വേഷിച്ചു.

വിശാലിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുടുംബം ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പാണ്ഡ്യ വ്യാജ ഡോക്​ടറാണെന്നും റീന വട്​വ പോലീസ്​ സ്​റ്റേഷന്​ സമീപത്തെ ആശുപത്രിയിലെ ജീവനക്കാരിയാ​ണെന്നും പോലീസ്​ അന്വേഷണത്തില്‍ കണ്ടെത്തി. മറ്റൊരു പ്രതിയായ ​െസാ​ഹൈല്‍ ശൈഖ് ഒരു ആശുപത്രിയിലും ജോലി ചെയ്യുന്നില്ല. മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...