എ​ട​ത്ത​ല​യി​ലെ വ്യാ​ജ ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ്

For full experience, Download our mobile application:
Get it on Google Play

ആ​ലു​വ: അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ചി​കി​ത്സി​ച്ചി​രു​ന്ന എ​ട​ത്ത​ല​യി​ലെ വ്യാ​ജ ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ​യ​ട​ക്കം ഇ​വ​ര്‍ ചി​കി​ത്സി​ച്ചി​രു​ന്നു.

ഇ​വ​രു​ടെ ക്ലി​നി​ക്കി​ല്‍ ചി​കി​ത്സ തേ​ടി​യ​വ​രോ​ടും ന​ഴ്സു​മാ​രോ​ടും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യോ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച​താ​യി എ​ട​ത്ത​ല സി​ഐ പി.​ജെ. നോ​ബി​ള്‍ പ​റ​ഞ്ഞു.

ആ​ലു​വ എ​ട​ത്ത​ല കോ​മ്പാ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​രി​യ ക്ലി​നി​ക്കി​ല്‍ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചി​രു​ന്ന വ്യാ​ജ ഡോ​ക്ട​ര്‍ റാ​ന്നി വ​ടാ​ശേ​രി ചെ​റു​പു​ള​ഞ്ഞി ശ്രീ​ഭ​വ​നി​ല്‍ സം​ഗീ​ത ബാ​ല​കൃ​ഷ്ണ​ന്‍ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടു മാ​സ​മാ​യി ഇ​വ​ര്‍ ഇ​വി​ടെ ചി​കി​ത്സ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ കു​ടു​ങ്ങി​യ​ത്.

പോ​ലീ​സ് പ​രി​ശോ​ധ​ന​യ്‌ക്കെത്തു​മ്പോ​ള്‍ സം​ഗീ​ത രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ഫാ​ര്‍​മ​സി ഡി​പ്ലോ​മ കോ​ഴ്സ് പ​ഠി​ച്ച​തി​ന്‍റെ അ​റി​വി​ലാ​യി​രു​ന്നു ചി​കി​ത്സ.

റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ലോ​പ്പ​തി ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന മാ​റ്റൊ​രു വ്യാ​ജ ഡോ​ക്ട​റെ മ​ഞ്ഞ​പ്ര​യി​ല്‍​നി​ന്നും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​ജ​യ് രാ​ജ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. കെ​ട്ടി​ട​ങ്ങ​ള്‍ വാ​ട​ക​യ്‌ക്കെ​ടു​ത്തു വ്യാ​ജ ഡോ​ക​ട​ര്‍​മാ​രെ നി​യ​മി​ച്ച്‌ ത​ട്ടി​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന അ​ങ്ക​മാ​ലി സ്വ​ദേ​ശി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...