Wednesday, July 2, 2025 7:51 am

വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ ഇടനിലക്കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ ഇടനിലക്കാരൻ പിടിയിൽ. പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്സൽ (38) ആണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. തൊണ്ണൂറായിരം രൂപ വീതം വാങ്ങി രണ്ട് വിദ്യാർത്ഥികൾക്ക് മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റും, മഹാരാഷ്ട്രയിൽ നിന്നുള്ള പ്ലസ്ടു സർട്ടിഫിക്കറ്റും എത്തിച്ച് നൽകിയത് നഫ്സലാണ്.

ലണ്ടനിൽ ഹോസ്റ്റൽ മെസ്സിൽ കുറച്ചു കാലം ജോലി ചെയ്ത ഇയാൾ അവിടെവെച്ച് പരിജയപ്പെട്ട ഹൈദരാബാദ് സ്വദേശിയിൽ നിന്നുമാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദിൽ നിന്നും ഇയാൾക്ക് കൊറിയർ വഴി വന്ന സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കൈമാറുകയായിരുന്നു. അറുപതിനായിരം രൂപ ഹൈദരാബാദ് സ്വദേശിക്കും മുപ്പതിനായിരം രൂപ ഇയാൾക്കുമായിരുന്നു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വേണമന്ന് ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞതെന്ന് പോലിസിനോട് പറഞ്ഞു.

ഇയാളുടെ തൃത്താലയിലുള്ള വീട്ടിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. യു.കെ യിലെ കിംഗ്‌സ്റ്റൺ യൂണിവേഴ്സിറ്റിയിൽ എം.എസ്.സി. ഇൻറർനാഷണൽ ബിസിനസ് മാനേജ്മെൻറ് സ്റ്റഡീസിന് ചേരുന്നതിനാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയത്. ഇൻസ്പെക്ടർ പി.എം ബൈജു, സബ് ഇൻസ്പെക്ടർ അനീഷ് കെ.ദാസ്, എസ്.സി.പി.ഒ മാരായ നവീൻ ദാസ്, ജിസ് മോൻ, കുഞ്ഞുമോൻ തുടങ്ങിയവരാണ് അന്വഷണ സംഘത്തിലുളളത്. അടുത്തടുത്ത ദിവസങ്ങളിലായി യു.കെ യിലേക്ക് പോകാനെത്തിയ ഏഴു വിദ്യാർത്ഥികളെയാണ് വ്യാജ സർട്ടിഫിക്കറ്റുമായി നെടുമ്പാശ്ശേരിയിൽ പിടികൂടിയത്. അന്വേഷണം വ്യാപിപ്പിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപകടം നടന്ന് രണ്ട് മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍...

0
കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് ഇന്നേക്ക് രണ്ടുമാസം. ...

തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു

0
തൃ​ശൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു. മാ​ന​സി​ക​നി​ല...

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും അനുഭവപ്പെടും

0
കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കനത്ത...

അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്തി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തും ; അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

0
അ​ഹ​മ്മ​ദാ​ബാ​ദ്: അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടി ആം​ആ​ദ്മി പാ​ർ​ട്ടി...