മുക്കുപണ്ടം പണയം വച്ച്‌ ലക്ഷങ്ങള്‍ തട്ടിയ സംഘം പോലിസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാത്തലിക് സിറിയന്‍ ബാങ്കിന്റെ തൃപ്പുണിത്തുറ ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വച്ച്‌ ലക്ഷങ്ങള്‍ തട്ടിയ സംഘം പോലിസ് പിടിയില്‍.8.5 ലക്ഷം തട്ടിയ കേസിലെ പ്രതികളായ പുത്തന്‍ വേലിക്കര മാനാഞ്ചേരിക്കുന്ന് പടയാട്ടി വീട്, ജോബി ജോസഫ് (46 ), കൊടുങ്ങല്ലൂര്‍ അഴീക്കോട് എറിയാട്, പൊയ്യാറ വീട് റെജിന്‍ലാല്‍ (33),തൃശൂര്‍ ചേരൂര്‍ നടുക്കടി വീട് മണികണ്ഠന്‍ (53) എന്നിവരെയാണ് ഹില്‍പാലസ് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി അനീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ അനില, എസ്.ഐ രമേശന്‍, എ.എസ്.ഐ മാരായ ജയരാജ്, ശ്രീനി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

പ്രതികള്‍ പണയം വച്ച സ്വര്‍ണ്ണത്തെ കുറിച്ച്‌ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം ആണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബാങ്ക് മാനേജരുടെ പരാതിയില്‍ ജൂലൈ ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഫോണ്‍ ഡീറ്റെയില്‍സ് പരിശോധിച്ച്‌ അന്വേഷണം നടത്തിയതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജോബി ജോസഫിനെ പുത്തന്‍ വേലിക്കരയിലുളള വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് റെജിന്‍ ലാലിനെ കൊടുങ്ങല്ലൂരില്‍ നിന്നും, മണികണ്ഠനെ തൃശ്ശൂര്‍ ചെരൂര്‍ നിന്നും അറസ്റ്റ് ചെയ്തു. മണികണ്ഠനെതിരെ തൃശ്ശീര്‍ ജില്ലയിലെ പല പോലിസ് സ്‌റ്റേഷനുകളിലും കേസുള്ളതായി വ്യക്തമായിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ സമാന രീതിയിലുള്ള തട്ടിപ്പുകള്‍ മറ്റെവിടെയെങ്കിലും നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...