916നെ വെല്ലുന്ന വ്യാജൻ ; സ്ത്രീ ജീവനക്കാരുള്ള സ്വകാര്യ പണയമിടപാട് സ്ഥാപനങ്ങൾ ലക്ഷ്യം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉരച്ചുനോക്കിയാല്‍ ഒറിജിനലിനെ പോലും വെല്ലുന്ന വ്യാജന്‍. ബിഐഎസ് മുദ്ര അടക്കം എല്ലാം ഭദ്രം. പക്ഷേ മുക്കുപണ്ടം ആണെന്ന് മാത്രം. മാന്യമായി വസ്ത്രം ധരിച്ചാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം. സ്ത്രീകള്‍ ജീവനക്കാരായുള്ള സ്വകാര്യ പണയമിടപാട് സ്ഥാപനങ്ങളാണ് ഇവരുടെ പ്രധാന ലക്ഷ്യം. അടിയന്തര ചികിത്സാ ആവശ്യത്തിനെന്ന വ്യാജേനയാണ് പലരും ഇത്തരം സ്ഥാപനങ്ങളില്‍ എത്തുന്നത്. ഇവര്‍ നല്‍കുന്ന തിരിച്ചറിയില്‍ രേഖകളും ഫോണ്‍ നമ്പരും വ്യാജമാണെന്നു മനസിലാക്കുന്നത് പണയം വച്ചത് മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ്.

കൊല്ലം ജില്ലയുടെ മലയോരമേഖലകള്‍ കേന്ദ്രീകരിച്ചാണു തട്ടിപ്പുകള്‍ വ്യാപകമാകുന്നത്. ഈ മാസം പതിനഞ്ചാം തീയതി പത്തനാപുരം പളളിമുക്കിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിയ തട്ടിപ്പുകാരന്‍ 20 ഗ്രാം തൂക്കമുളള മുക്കുപണ്ടം പണയം വച്ച് തട്ടിയെടുത്തത് 65,000 രൂപയാണ്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ ഇയാള്‍ അടിയന്തര ചികിത്സ ആവശ്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിയില്‍നിന്ന് പണം തട്ടിയത്.

പണയമിടപാട് സ്ഥാപനത്തിന്‍റെ ഉടമയുടെ പരാതിയില്‍ പത്തനാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുന്നതില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്നും എല്ലാ സ്ഥാപനങ്ങളിലും കെവൈസി നിര്‍ബന്ധമാക്കണമെന്നും പത്തനാപുരം സിഐ സന്തോഷ് കുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...