പോപ്പുലര്‍ ഫിനാന്‍സ് അമ്മച്ചി എത്തിയത് വ്യാജ പാസ്സ്പോര്‍ട്ടിലോ ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് അമ്മച്ചി ഓസ്ട്രേലിയയിലേക്ക് കടന്നതും ഇന്ന് തിരികെ എത്തിയതും കള്ള പാസ്സ്പോര്‍ട്ടിലെന്ന് സംശയം. 2014 ലെ കേസില്‍ രാജ്യം വിട്ടുപോകുവാന്‍ പാടില്ലെന്ന കര്‍ശന ഉപാധികളോടെ ആയിരുന്നു ഹൈക്കോടതി ജാമ്യം നല്‍കിയത്. അതുകൊണ്ടുതന്നെ അന്ന് ഓസ്ട്രേലിയയിലേക്ക് കടക്കുവാന്‍ മേരിക്കുട്ടി ദാനിയേല്‍ കള്ള പാസ്സ്പോര്‍ട്ട് ഉപയോഗിച്ചിരുന്നിരിക്കാം. അതിനാല്‍ അതേ പാസ്സ്പോര്‍ട്ടില്‍ മാത്രമേ ഇന്ത്യയിലേക്ക്‌ തിരികെ വരുവാന്‍ കഴിയുകയുള്ളൂ.

ഇന്നലെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ UL 165 നമ്പര്‍ വിമാനത്തില്‍ കൊളമ്പോ വഴിയാണ് പോപ്പുലര്‍ ഫിനാന്‍സ് ചെയര്‍പെഴ്സന്‍ ആയ മേരിക്കുട്ടി ദാനിയേല്‍ ഇന്ന് കൊച്ചിയില്‍ എത്തിയത്. ഈ വിമാനത്തില്‍ 146 പേരാണ് യാത്ര ചെയ്തത്. അവരില്‍ മേരിക്കുട്ടി എന്നപേരില്‍ ആരും ഉണ്ടായിരുന്നില്ല എന്ന വിവരമാണ് പുറത്ത്‌ വരുന്നത്. വിമാനം 40 മിനിറ്റ് വൈകി രാവിലെ 10:10 നാണ് നെടുമ്പാശ്ശേരിയില്‍ ലാന്റ് ചെയ്തത്.

പത്തരയോടുകൂടി  യാത്രക്കാര്‍ പുറത്തിറങ്ങിത്തുടങ്ങി. എന്നാല്‍ ഇതിലൊന്നും മേരിക്കുട്ടിയോ മേരിക്കുട്ടി ദാനിയേല്‍ എന്ന പേരിലോ ആരും ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതേപ്രായത്തിലുള്ള ഒരു വയോധിക വീല്‍ചെയര്‍ ഉപയോഗിച്ച് ഇറങ്ങിയിരുന്നുവെന്നും വിവരമുണ്ട്. മേരിക്കുട്ടി ദാനിയേല്‍ സുരക്ഷിതമായി കൊച്ചിയില്‍ ഇറങ്ങിയെന്നും താമസ സ്ഥലത്ത് എത്തിയെന്നും പോപ്പുലര്‍ പ്രതികളുടെ അടുത്ത ബന്ധുക്കള്‍ പറയുന്നുമുണ്ട്. എന്നാല്‍ മേരിക്കുട്ടി എന്ന പേരിലോ മേരിക്കുട്ടി ദാനിയേല്‍ എന്ന പേരിലോ ആരും ഈ വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ല എന്ന് ബന്ധപ്പെട്ട വിമാന കമ്പിനി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മേരിക്കുട്ടി ദാനിയേല്‍ വ്യാജ പാസ്സ്പോര്‍ട്ട് ഉപയോഗിച്ചാണ് യാത്ര ചെയ്തതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു

0
തിരുവനന്തപുരം: ദേശാഭിമാനിയിലെ കള്ളൻ വിജയൻ ലേഖന വിവാദത്തിന് പിന്നാലെ എഡിറ്റർ കെആർ...

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...