തിരുവല്ല : വ്യാജ ബിരുദാനന്തര ബിരുദം ഉപയോഗിച്ച് സ്വകാര്യ ആശുപത്രിയില്‍ കുട്ടികള്‍ക്ക് ചികിത്സ നടത്തിയ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പീഡിയാട്രീഷ്യനായി ജോലി ചെയ്തിരുന്ന ഡോ. സാംസണ് എതിരെയാണ് കേസ്.
എം.ബി.ബി.എസ് ബിരുദം മാത്രമുള്ള ഡോ. സാംസണ് ഉന്നത ബിരുദമുണ്ടെന്ന രേഖ കാട്ടി ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തി വരികയായിരുന്നു. സഹ പ്രവര്‍ത്തകനായിരുന്ന ഡോ. ബിബിന്‍ മാത്യു ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്ററേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഡോ. സാംസണെതിരെ കേസെടുക്കാന്‍ ഉത്തരവായത്.