പോ​ലീ​സ് ​ച​മ​ഞ്ഞ് ​കാ​റി​ലെ​ത്തി​ ​ബൈ​ക്ക് ​യാ​ത്രി​ക​രി​ല്‍​ ​നി​ന്നും​ ​പി​ഴ​ ​ഈ​ടാ​ക്കാ​ന്‍​ ​ശ്ര​മി​ച്ച​ ​യു​വാ​വ് ​അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

മാ​ള ​:​ ​കു​ഴൂ​രി​ല്‍​ ​പോ​ലീ​സ് ​ച​മ​ഞ്ഞ് ​കാ​റി​ലെ​ത്തി​ ​ബൈ​ക്ക് ​യാ​ത്രി​ക​രി​ല്‍​ ​നി​ന്നും​ ​പി​ഴ​ ​ഈ​ടാ​ക്കാ​ന്‍​ ​ശ്ര​മി​ച്ച​ ​യു​വാ​വ് ​അ​റ​സ്റ്റി​ല്‍. പു​ത്ത​ന്‍​ചി​റ​ ​ചി​ല​ങ്ക​ ​സ്വ​ദേ​ശി​യാ​യ​ ​വാ​ഴ​ക്കാ​മ​ഠ​ത്തി​ല്‍​ ​സു​ല്‍​ത്താ​ന്‍​ ​ക​രീം​ ​(29​)​ ​നെ​യാ​ണ് ​മാ​ള​ ​പോലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​കു​ഴൂ​രി​ല്‍​ ​വ​ച്ച്‌ ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ ​ബൈ​ക്കി​ല്‍​ ​യാ​ത്ര​ചെ​യ്യ​വെ​ ​എ​തി​ര്‍​വ​ശ​ത്ത് ​നി​ന്നും​ ​കാ​റി​ല്‍​ ​വ​ന്ന​ ​പ്ര​തി​ ​ഇ​വ​രു​ടെ​ ​ബൈ​ക്കി​ന് ​കു​റു​കെ​ ​കാ​ര്‍​ ​നി​റു​ത്തു​ക​യും,​ ​താ​ന്‍​ ​മാ​ള​ ​പോ​ലീ​സ് ​സ്റ്റേ​ഷ​നി​ല്‍​ ​പു​തു​താ​യി​ ​വ​ന്ന​ ​എ​സ്.ഐ​ ​ആ​ണെ​ന്നും​ ​പ​റ​യു​ക​യാ​യി​രു​ന്നു.​ ​ഇ​പ്പോ​ള്‍​ ​മ​ഫ്ടി​യി​ലാ​ണ​ന്നും​ ​ഉ​ട​നെ​ ​പെ​റ്റി​യ​ടി​ക്ക​ണ​മെ​ന്നും​ ​പ​റ​ഞ്ഞു.​

​വി​ദ്യാ​ര്‍​ത്ഥി​ക​ളെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​ബ​ല​മാ​യി​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​കാ​റി​ല്‍​ ​ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യും,​ ​സ്റ്റേ​ഷ​ന്‍​ ​എ​ത്തു​ന്ന​തി​ന് ​മു​മ്പ് ​വ​ണ്ടി​ ​നി​റു​ത്തി​ ​ആ​യി​രം​ ​രൂ​പ​ ​ന​ല്‍​കു​ക​യാ​ണെ​ങ്കി​ല്‍​ ​വെ​റു​തെ​ ​വി​ടാ​മെ​ന്നും​ ​പ​റ​യു​ക​യാ​യി​രു​ന്നു.​ ​ര​സീ​ത് ​പി​റ്റേ​ ​ദി​വ​സം​ ​സ്റ്റേ​ഷ​നി​ല്‍​ ​നി​ന്ന് ​കൈ​പ്പ​റ്റി​ക്കൊ​ള്ളാ​നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​യാ​ളു​ടെ​ ​പെ​രു​മാ​റ്റ​ത്തി​ല്‍​ ​സം​ശ​യം​ ​തോ​ന്നി​യ​ ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ ​സ്റ്റേ​ഷ​നി​ല്‍​ ​വ​ന്ന് ​നേ​രി​ട്ട് ​പ​ണം​ ​അ​ട​ക്കാ​മെ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ള്‍​ ​പ്ര​തി​ ​അ​വ​രെ​ ​ഉ​പേ​ക്ഷി​ച്ച്‌ ​അ​വി​ടെ​ ​നി​ന്ന് ​ക​ട​ന്നു​ ​ക​ള​ഞ്ഞു.​ ​തു​ട​ര്‍​ന്ന് ​ഇ​വ​ര്‍​ ​പോ​ലീ​സി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കു​ക​യും​ ​എ​സ്.​എ​ച്ച്‌.​ഒ​:​ ​വി.​​സ​ജി​ന്‍​ ​ശ​ശി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​പ്ര​തി​യെ​ ​പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.​ ​എ​സ്ഐ​​ ​ര​മ്യ​ ​കാ​ര്‍​ത്തി​കേ​യ​ന്‍,​ ​എ.​എ​സ്.​ഐ​ ​സു​മേ​ഷ്,​ ​എ.​എ​സ്.​ഐ​ ​മു​ഹ​മ്മ​ദ് ​ബാ​ഷി,​ ​സീ​നി​യ​ര്‍​ ​സി.​പി.​ഒ​ ​ഷാ​ഹി​ര്‍​ ​അ​ഹ​മ​ദ്,​ ​സി.​പി.​ഒ​മാ​രാ​യ​ ​മാ​ര്‍​ട്ടി​ന്‍,​ ​ഭ​ര​ത​ന്‍​ ​എ​ന്നി​വ​രാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട് : താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. താമരശ്ശേരി...

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും ; 152 തസ്തികകൾ അനുവദിച്ച് ഉത്തരവായി : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികകൾ...

കോഴിക്കോട് അരയെടുത്തുപാലം ഫ്ലൈഓവറിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച അപകടത്തിൽ തെറിച്ച് താഴേക്ക് വീണ് പരിക്കേറ്റ...

0
കോഴിക്കോട് : കോഴിക്കോട് അരയിടത്തുപാലം ഫ്ലൈഓവറിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ 19-ാം...

കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീട്ടിൽ റെയ്ഡ് ; കണ്ടെത്തിയത് പണവും സ്വർണവും വജ്രവും...

0
ഹൈദരാബാദ് : ഹൈദരാബാദിൽ കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീട്ടിൽ നടത്തിയ...