For full experience, Download our mobile application:
josco
milma 2
life new add up
Asian Nov
പത്തനംതിട്ട : കഴിഞ്ഞ ദിവസം നടന്ന ഡി.സി.സി നിർവാഹക സമിതി യോഗത്തിൽ വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ച് നടന്ന ചർച്ചയിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രാധാന്യം കുറച്ചു കാണിച്ചതായുള്ള ഉള്ള ഒരു വ്യക്തിയുടെ ആക്ഷേപം പച്ചക്കള്ളവും തെറ്റിദ്ധാരണ പരത്തുന്നതിനായുള്ള ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് അച്ചടക്ക നടപടിയെടുക്കാതിരിക്കാൻ കെ.പി.സി.സി കാരണം കാണിക്കൽ നോട്ടീസ് നല്കുകയും യോഗത്തിൽ പങ്കെടുക്കാത്ത ആളുമായ വ്യക്തി പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി മാധ്യമങ്ങളിലുടെയും സോഷ്യൽ മീഡിയയിലൂടെയും നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയായി മനഃപൂർവം കെട്ടിച്ചമച്ച ആരോപണമാണിതെന്ന് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു വൈക്കം സത്യാഗ്രഹ സമരത്തിലെ രക്തസാക്ഷി ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ജീവ ചരിത്രം വിവരിക്കുക മാത്രമാണ് ഉണ്ടായത്. യോഗത്തിൽ പങ്കെടുത്ത ഒരു അംഗം വൈക്കം സത്യാഗ്രഹ സമരത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ പങ്ക് കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും അത് അംഗീകരിക്കുകയുമാണ് ഉണ്ടായത്. മറിച്ചുള്ള പ്രചാരണം പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്ന ആൾ പാർട്ടിയെ ആക്ഷേപിക്കുന്നതിനും തെറ്റിദ്ധാരണ പരത്തുന്നതിനുമായി കെട്ടിച്ച മച്ചതാണ്.
ആ യോഗത്തിൽ അങ്ങെനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. വ്യക്തി വൈരാഗ്യം തീർക്കുന്നതിന് വേണ്ടി പാർട്ടിയെ ജനമദ്ധ്യത്തിൽൽ തുടർച്ചയായി അവഹേളിക്കുന്നത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റിന് റിപ്പോർട്ട് നൽകുമെന്നും അച്ചടക്ക വിരുദ്ധ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു.
ksfe 1
WhatsAppImage2022-07-31at72836PM
milma 2
AD 01
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033