കുടുംബ വഴക്കിനെ തുടർന്ന് വീട് വിട്ടിറങ്ങി ; വടക്കേക്കര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വടക്കേക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസറെ രണ്ടു ദിവസമായി കാണാനില്ല. മുനമ്പം കുഴുപ്പിള്ളി തുണ്ടിപ്പുറം സ്വദേശിയായ അൻജിത്തിനെ (41)യാണ് ശനിയാഴ്ച മുതൽ കാണാതായത്. കുടുംബ വഴക്കിനെ തുടർന്ന് വീടുവിട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവത്തിൽ മുനമ്പം പോലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാവിലെ 9 മണിയോടെ വീട്ടിൽ നിന്നിറങ്ങിയതാണ് അൻജിത്. ഇതിനുശേഷം കുടുംബവുമായി ബന്ധപ്പെടുകയോ തിരിച്ചെത്തുകയോ ചെയ്തിട്ടില്ലെന്ന് കാട്ടി ഭാര്യ ഗ്രീഷ്മ പരാതി നൽകുകയായിരുന്നു.

മുമ്പും കുടുംബവഴക്കുകൾ ഉണ്ടാകുമ്പോൾ അൻജിത് കുറച്ചു സമയത്തേക്ക് മാറിനിൽക്കാറുണ്ടായിരുന്നുവെന്നും എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാറില്ലായിരുന്നുവെന്നും പോലീസ് പറയുന്നു. ഇത്തവണ പക്ഷേ, ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് വീട്ടുകാർ പരാതി നൽകിയത്. ‌ അൻജിത്ത് കൊടുങ്ങല്ലൂർ ഭാഗത്തേക്കാണ് ആദ്യം പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അൻജിത് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെ കണ്ടെത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചു. യാത്രക്കിടയിൽ ഒരാളുടെ ഫോൺ വാങ്ങി സഹോദരനേയും സുഹൃത്തുക്കളെയും വിളിച്ച് താൻ സുരക്ഷിതനാണെന്ന് അൻജിത്ത് അറിയിച്ചതായി പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ ബന്ധുക്കളെ വിളിച്ച് താൻ തിങ്കളാഴ്ച തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇന്നു രാവിലെ മുതൽ പോലീസ് അൻജിത്തിനെ കണ്ടെത്താനുള്ള അന്വേഷണം പുനരാരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...