‘കുടുംബ വീട് കൈയ്യടക്കാന്‍ ശ്രമം’ ; ആര്‍.എസ്.പിക്കെതിരെ മുന്‍ മന്ത്രി ആര്‍ എസ് ഉണ്ണിയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പാര്‍ട്ടി സ്ഥാപക നേതാവിന്റെ വീടും സ്ഥലവും ആര്‍എസ്പി കൈയ്യടക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി. ആര്‍.എസ്.പി സ്ഥാപക നേതാവ് ആര്‍.എസ് ഉണ്ണിയുടെ ഭുമി തട്ടിയെടുക്കാന്‍ ശ്രമമെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്‌. ചെറുമക്കളാണ് പരാതിക്കാര്‍. ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്‍റെ പേരില്‍ തട്ടിപ്പു നടത്തിയ കാര്യം അറിഞ്ഞിട്ടും മുതിര്‍ന്ന നേതാക്കള്‍ സഹായിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ചെറുമക്കളായ അമൃതയും അഞ്ജനയുമാണ് പരാതിക്കാര്‍.

ആര്‍ എസ് ഉണ്ണിയുടെ കൊല്ലം ശക്തികുളങ്ങരയിലെ കുടുംബവീടിന്‍റെ ഉടമസ്ഥാവകാശം നിയമപരമായി തങ്ങള്‍ക്കാണെന്നും ഇക്കാര്യം അംഗീകരിക്കാന്‍ ആര്‍എസ്പി നേതാക്കള്‍ തയാറാകുന്നില്ലെന്നുമാണ് ആരോപണം. ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്‍റെ പേരില്‍ വീടിന്‍റെ അവകാശം സ്വന്തമാക്കാന്‍ പ്രാദേശിക ആര്‍.എസ്.പി നേതാവ് കെ.പി ഉണ്ണികൃഷ്ണനും സംഘവും ശ്രമിക്കുകയാണ്.

ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ സമീപിച്ചിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്ന് സഹോദരിമാര്‍ കുറ്റപ്പെടുത്തി. ആര്‍.എസ് ഉണ്ണിയുടെ മരണ ശേഷം വര്‍ഷങ്ങളോളം ആരും നോക്കാനില്ലാതെ കിടന്ന വീട് സംരക്ഷിച്ചത് താനാണെന്ന് കെ.പി ഉണ്ണികൃഷ്ണന്‍ അവകാശപ്പെട്ടു. സഹോദരിമാര്‍ക്ക് അനുകൂലമായി ഇടപെടല്‍ നടത്തുക മാത്രമേ ചെയ്തിട്ടുളളൂ എന്നും നിലവിലെ വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...