തിരുവനന്തപുരം : കെഎസ്ഇബിയുടെ വെബ് സൈറ്റിലെ പിഴവുകള്‍ മുതലാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഉപഭോക്താക്കളിൽ നിന്നും ലക്ഷങ്ങളാണ് ഹൈ ടെക് സംഘം തട്ടിയത്. കെഎസ്ഇബി ചെയർമാന്‍റെ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാവുന്ന കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
തട്ടിപ്പ് ഇങ്ങനെ
സൈറ്റിലെ തട്ടിപ്പ് മുതലാക്കിയാണ് ഹെ ടെക് സംഘം തട്ടിപ്പ് നടത്തിയത്. www.kseb.in എന്ന സൈറ്റിലേക്കാണ് തട്ടിപ്പ് സംഘം ആദ്യമെത്തുക. ഉപഭേക്താവ് കണ്‍സ്യൂമർ നമ്പറും സെക്ഷന്‍ ഓഫീസും തെരഞ്ഞെടുത്താല്‍ മാത്രമേ സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുക. എന്നാല്‍ കണ്‍സ്യൂമർ നമ്പർ അറിയണമെന്നില്ല. ഏതെങ്കിലും ഒരു നമ്പർ കൊടുക്കണം. ഒരു ഓഫീസും തെരഞ്ഞെടുക്കണം. മുന്നിൽ വരുന്നത് ഉപഭോക്താവിന്‍റെ മുഴുവൻ വിവരങ്ങളാണ്. ഇങ്ങനെ ഫോണ്‍ നമ്പർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും തട്ടിപ്പ് സംഘം ചോർത്തും.