തിരുവല്ല കുടുംബകോടതി മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് നിവേദനം നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മുനിസിപ്പാലിറ്റി കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന തിരുവല്ല കുടുംബകോടതി മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് നിവേദനം നിയമ വകുപ്പ് മന്ത്രി പി രാജീവിന് നൽകിയതായി ബാർ അസോസിയേഷൻ സെക്രട്ടറി എം.ബി.നൈനാൻ അറിയിച്ചു. പ്രസിഡണ്ട് രാജേഷ് ചാത്തങ്കരി നിവേദനം നിയമവകുപ്പ് മന്ത്രിക്ക് കൈമാറി. മുൻസിപ്പാലിറ്റി കോമ്പൗണ്ടിലെ കെട്ടിടത്തിന് കാലപ്പഴക്കം മൂലം ബലക്ഷയം ഉണ്ടെന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ നിന്നും കുടുംബ കോടതി അടിയന്തരമായി മാറ്റി സ്ഥാപിക്കേണ്ടത് എന്ന് നിവേദനസംഘം മന്ത്രിയെ ധരിപ്പിച്ചു.

സംസ്ഥാനത്തിലെ കുടുംബ കോടതികളുടെ ഭരണ നിർവഹണ ചുമതല നേരിട്ട് നിർവഹിക്കുന്നത് മുഖ്യമന്ത്രിയാണെന്നും നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹവുമായി കൂടിയാലോചന നടത്തിയതിനുശേഷം ഉടനടി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും നിയമവകുപ്പ് മന്ത്രി അറിയിച്ചു എന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മുതിർന്ന അഭിഭാഷകനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടുമായ കെ.അനന്തഗോപൻ, പത്തനംതിട്ട ജില്ല ഉപഭോക്തൃ കമ്മീഷൻ മെമ്പർ നിഷാദ് തങ്കപ്പൻ, അഭിഭാഷകരായ സിനി.പി.എം, മാത്യു ജോൺ,സിറിൽ.ടി. ഈപ്പൻ,ദീപക്ക് മാമ്മൻ മത്തായി,സിജു സാമുവൽ എന്നിവരും നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...