ആരാധകർ അതിരുകടക്കുന്നു ; അർജന്‍റിനയുടെ പരേഡ് ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

ബ്യൂണസ് ഐറിസ്‌ : സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ലോകകപ്പ് നേടിയ അർജൻറീന ടീമിൻറെ ബ്യൂണസ് ഐറിസിലെ വിക്‌ടറി പരേഡ് ഉപേക്ഷിച്ചു. തുറന്നിട്ട ബസിലേക്ക് ആരാധകർ ബ്രിഡ്ജിൽ നിന്നും താഴേക്ക് ചാടി കയറിപ്പറ്റിയതോടെയാണ് പരേഡ് ഉപേക്ഷിച്ചത്. താരങ്ങളെ ഹെലികോപ്റ്ററിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സുരക്ഷാ പ്രശ്നം മൂലം താരങ്ങൾ ഹെലികോപ്റ്ററിൽ നിന്നാണ് ആരാധകരെ അഭിവാദ്യം ചെയ്തത്. 18 പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. സംഘർഷമുണ്ടാക്കിയ ആരാധകരെ അറസ്റ്റ് ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്.

ലോകകപ്പുമായി വരുന്ന അർജന്റീനിയൻ ടീമിനെ വരവേൽക്കാൻ ഏകദേശം 40 ലക്ഷം ആളുകളാണ് ബ്യൂണസ് ഐറിസിൽ തടിച്ചുകൂടിയിരുന്നത്. “ഒബെലിസ്കോയിൽ ഉണ്ടായിരുന്ന എല്ലാ ആളുകളെയും അഭിവാദ്യം ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചില്ല. അകമ്പടി സേവിച്ച സുരക്ഷാ ഏജന്റുമാർ ഞങ്ങളെ മുന്നോട്ട് പോകാൻ അനുവദിച്ചില്ല. എല്ലാ ചാമ്പ്യൻ കളിക്കാരുടെയും പേരിൽ ഒരായിരം ക്ഷമാപണം” എന്ന് സംഭവത്തിന് പിന്നാലെ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ മേധാവി ട്വീറ്റ് ചെയ്തു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...