ക്ഷേത്ര പൂജാരിയെ മർദ്ദിച്ച സംഭവo ; മൂന്ന് പ്രതികൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പേഴുംമൂട് ധർമ്മ ശാസ്താ ക്ഷേത്രത്തിലെ പൂജാരി പാത്മനാഭന്‍ പോറ്റിയെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പൂവച്ചൽ പേഴുംമൂട് ലക്ഷം വീട് കോളനിയിലെ സഹോദരങ്ങളായ ശരത്, ശ്യാം എന്നിവരും ഇവരുടെ സുഹൃത്ത് ലക്ഷം വീട് കോളനിയിലെ അസ്റുദീനുമാണ് ചൊവാഴ്ച പോലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം പേഴുംമൂട് ധർമ്മ ശാസ്താ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരി പത്മനാഭനെ ശരത്തും ശ്യാമും, അസ്റുദീനും ചേർന്ന് മർദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂവരും പോലീസില്‍ കീഴടങ്ങിയത്.

ശരത്തിന്‍റെയും ശ്യാമിന്‍റെയും പിതാവ് ജയചന്ദ്രനെ ക്ഷേത്രം പൂജാരിയായ പത്മനാഭന്‍ വീട്ടിലെ തടി ഉരുപ്പടികളില്‍ ജോലി ചെയ്യുന്നതിനായി ഏർപ്പെടുത്തിയിരുന്നു. ഇരുവരും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക തര്‍ക്കവുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പത്മനാഭന്‍, ജയചന്ദ്രന്‍റെ പണി ആയുധങ്ങൾ കൊണ്ട് പോകുന്നത് വിലക്കി. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പത്മനാഭന്‍, ജയചന്ദ്രനെ മര്‍ദ്ദിക്കുകയും ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലിട്ടിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ പത്മനാഭന്‍, അച്ഛനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മക്കളായ ശരത്തും ശ്യാമും കണ്ടു. ഇതേ തുടര്‍ന്ന് അച്ഛനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനാണ് ഇരുവരും സുഹൃത്തായ അസ്റുദീനൊപ്പം പുലര്‍ച്ചെ പത്മനാഭന്‍ ജോലി ചെയ്യുന്ന ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് ഇവിടെ വെച്ച് മൂന്നുപേരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് പത്മനാഭനെ മൂവരും തമ്മില്‍ മര്‍ദ്ദിച്ചതെന്ന് പോലീസ് പറയുന്നു. അതേ സമയം ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതികളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...