വാക്കു തെറ്റിച്ച് പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചെന്ന് ആരാധകർ ; പ്രതികരണവുമായി അക്ഷയ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: വിമല്‍ പാന്‍ മസാലയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ തിരിച്ചെത്തിയ തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍, അജയ് ദേവഗണ്‍ എന്നിവര്‍ക്കൊപ്പം അക്ഷയ് ഒരുമിച്ച ഇതിന്‍റെ പരസ്യവും പ്രത്യക്ഷപ്പെട്ടിരുന്നു. പരസ്യം വൈറലായതോടെ പുകയില പരസ്യത്തില്‍ അഭിനയിക്കില്ലെന്ന പറഞ്ഞ അക്ഷയ് വാക്കു തെറ്റിച്ചുവെന്ന ആരോപണവുമായി ആരാധകര്‍ രംഗത്തെത്തി. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. “അക്ഷയ് കുമാര്‍ വിമൽ പാൻ മസാലയുടെ അംബാസഡറായി തിരിച്ചെത്തുന്നു. പുതിയ പരസ്യത്തിൽ അജയ് ദേവഗണ്‍, ഷാരൂഖ് ഖാന്‍ എന്നിവർക്കൊപ്പം” എന്ന അടിക്കുറിപ്പോടെ ഒരു ഓണ്‍ലൈന്‍ അവരുടെ ഔദ്യോഗിക എക്സ് പേജില്‍ വാര്‍ത്ത പങ്കുവച്ചിരുന്നു. ഇതിനെതിരെയാണ് അക്ഷയ് കുമാര്‍ പ്രതികരിച്ചിരിക്കുന്നത്.

”അംബാസഡറായി ‘തിരിച്ചുവരുന്നു’?ബോളിവുഡ് ഹംഗാമ… വ്യാജ വാർത്തകൾ ഒഴികെയുള്ള കാര്യങ്ങളിൽ യാദൃശ്ചികമായി നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, നിങ്ങൾക്കായി ചില വസ്തുതാ പരിശോധനകൾ ഇതാ…2021 ഒക്ടോബർ 13-നാണ് ഈ പരസ്യങ്ങൾ ചിത്രീകരിച്ചത്. ഈ ബ്രാന്‍ഡിന്‍റെ അംഗീകാരം പിന്‍വലിക്കാന്‍ തീരുമാനിച്ചതു മുതല്‍ പ്രസ്തുത ബ്രാന്‍ഡുമായി എനിക്കൊരു ബന്ധവുമില്ല. അടുത്ത മാസം അവസാനം വരെ ഇതിനകം ചിത്രീകരിച്ച പരസ്യങ്ങൾ അവർക്ക് നിയമപരമായി പ്രദര്‍ശിപ്പിക്കാം. ശാന്തമായി… കുറച്ച് യഥാർഥ വാർത്തകൾ ചെയ്യൂ” അക്ഷയ് എക്സില്‍ കുറിച്ചു. 2022 ഏപ്രിലിലാണ് താരം വിമല്‍ പാന്‍ മസാല ബ്രാന്‍ഡുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...