അവർ ഒത്തുചേർന്നു നാടിന്റ ഹരിത സ്മരണകളുമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : നാലു പതിറ്റാണ്ടുകൾക്ക് മുൻപ് വിദ്യാർത്ഥികളുടെ പരിസ്ഥിതി സാമൂഹ്യ
കൂട്ടായ്മയായി തുടങ്ങി പിന്നീട് ഫാരഡേ നേച്ചർ സൊസൈറ്റിയായി പരിണമിച്ച് മികച്ച പ്രവർത്തനം നടത്തിയ പ്രവർത്തകർ ഗൃഹാതുരത്വത്തിൻറെ ഊഷ്മള സ്മരണകളുമായി ഒത്തുചേർന്നു. 1982 ൽ ഒരു മദ്ധ്യവേനലവധിക്ക് തൊട്ട് മുമ്പ് ഒരു അണ്ണാറക്കണ്ണനെ പിടികൂടാനായി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അവധിക്കാലത്ത് പന്തു കളിക്കാൻ ക്ലബ്ബ് രൂപീകരിക്കുകയും തുടർന്ന് പഴവങ്ങാടിക്കര സർക്കാർ സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയും ഒപ്പം ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേർന്ന് എഡിസൺ യുറീക്കാ ബാലവേദിയും പിന്നീട് ലോക വന്യജീവി നിധി-ഇന്ത്യ (ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യ)യുടെ അഫിലിയേഷനോടെ ഫാരഡേ നേച്ചർ ക്ലബ്ബും തുടർന്ന് ഫാരഡേ നേച്ചർ സൊസൈറ്റിയായും പ്രവർത്തിച്ച് റാന്നിയുടെ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

സംഘടനയുടെ പ്രവർത്തകർ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്നു എങ്കിലും ഫാരഡേ നേച്ചർ സൊസൈറ്റി എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഒരു മനസ്സോടെ ഇപ്പോൾ നീങ്ങുന്നു. 1992 ൽ ദശാബ്ദി ആഘോഷം
വിപുലമായി നടത്തിയപ്പോൾ കവി കടമ്മനിട്ട രാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. അന്നത്തെ എം.എൽ.എ എം.സി ചെറിയാൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രാജു എബ്രഹാം അന്ന് യുവജന പ്രവർത്തകൻ എന്ന നിലയിൽ ആശംസാ പ്രസംഗകനായിരുന്നുവെന്ന് ഭാരവാഹികള്‍ ഓര്‍ക്കുന്നു.

ചിത്ര പ്രദർശനങ്ങളും നേച്ചർ ക്യാമ്പും വനമേഖലയിലേക്കും മലകളിലേക്കും ട്രെക്കിങ്ങും വിവിധ സ്കൂളുകളെ സംഘടിപ്പിച്ച് വൈവിധ്യമേറിയ ചിത്രരചന, ക്വിസ്, പ്രസംഗ, ഉപന്യാസ മത്സരങ്ങളും ഒക്കെ ഗ്രാമീണമേഖലയിൽ ഇദംപ്രഥമമായി നടത്തി നാടിന് വഴികാട്ടിയ വിദ്യാർത്ഥികളുടെ സമൂഹമായിരുന്നു ഫാരഡേ നേച്ചർ സൊസൈറ്റി. 20 വർഷത്തോളം സജീവ പ്രവർത്തനം നടത്തി ജൂനിയർ ഫാരഡേ ടീം രൂപീകരിച്ചെങ്കിലും നാടിന്റെ മാറിയ സാഹചര്യങ്ങളിൽ പ്രവർത്തനം നിലച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുകയും നാട്ടിലെ ഭവനങ്ങളുടെ ആവശ്യം അറിഞ്ഞ് സാന്നിദ്ധ്യ സഹായവുമായി ഓടിയെത്തുന്ന ശീലം തുടരുവാനും കഴിയുന്നു.

ക്ലബ്ബ് സ്ഥാപനത്തിന്റെ റൂബി ജൂബിലി നിറവിൽ നാല് പതിറ്റാണ്ടുകളുടെ സ്മരണകൾ അയവിറക്കിക്കൊണ്ട് സ്വദേശത്തും വിദേശത്തുമായി വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ ഓൺലൈനിലൂടെയും അല്ലാതെയും ഒത്തു ചേരുവാനായി റാന്നി കോളേജ് മലയാളം വിഭാഗം മുൻ മേധാവിയും വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.അന്നമ്മ ജേക്കബ് സൗകര്യമൊരുക്കി. ഫാ. ബെൻസി മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സാക്ഷരതാ കോ- ഓർഡിനേറ്റർ ടോജോ ജേക്കബ്, ലിജു തേക്കാട്ടിൽ, മനോജ് കുളത്തുങ്കൽ, ജോൺ എബ്രഹാം മള്ളൂശ്ശേരിൽ, ഗിരീഷ് ഭാസ്കർ, സോജൻ കെ. മാത്യു, ജോയി കളരിക്കമുറിയിൽ, ബിജു നടുവത്താനി, ജോയ്സ് മാത്യു, എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച സുനിൽ തോമസ്, ബിനു സഖറിയ, ജയ്സൺ ബേബി,ടി. എം മജുകുമാർ, ഷാജി ജോസഫ് എന്നിവരെ ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...