പമ്പയാറ്റിൽ മുങ്ങി മരിച്ച സഹോദരങ്ങൾക്കും സുഹൃത്തിനും വിട ചൊല്ലി നാട്

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: പമ്പയാറ്റിൽ മുങ്ങി മരിച്ച സഹോദരങ്ങൾക്കും സുഹൃത്തിനും നാട് വിട നൽകി. ദുഖം തളം കെട്ടിനിന്ന അന്തരീക്ഷത്തിൽ കണ്ണമംഗലം സെന്റ് ആൻഡ്രൂസ് മർത്തോമ പള്ളിയിലായിരുന്നു മൂന്ന് പേരുടെയും അന്ത്യശുശ്രുഷകൾ. ചെട്ടികുളങ്ങര പേള മൂന്നുപറയിൽ മെറിൻ വില്ലയിൽ ഓട്ടോറിക്ഷ ഡ്രൈവറായ അനിയൻകുഞ്ഞ് – ലിജോമോൾ ദമ്പതികളുടെ മക്കളായ മെറിൻ(18), സഹോദരൻ മെഫിൻ(15), കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് പുത്തൻവീട്ടിൽ കണ്ണമംഗലം സെന്റ് ആൻഡ്രൂസ് മർത്തോമ ചർച്ച് ശുശ്രൂഷകൻ രാജു – ലൗലി ദമ്പതികളുടെ മകൻ എബിൻ മാത്യു(സോനു-24) എന്നിവരുടെ അന്ത്യ ശുശ്രുഷയാണ് ഒരേ ദേവാലയത്തിൽ നടന്നത്.

സമീപങ്ങളിലായുള്ള കല്ലറകളിൽ മൂവരുടെയും മൃതശരീരം അടക്കം ചെയ്തു. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കാര ശുശ്രൂഷ നടന്നത്. മൂവരുടെയും മൃതദേഹം ഇന്നലെ രാവിലെ അവർ പഠിച്ച മറ്റം സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. സുഹൃത്തുക്കളും അധ്യാപകരും പൊതുദർശന വേളയിൽ വിങ്ങിപ്പൊട്ടി. സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയായിരുന്ന മെഫിന്റെ സുഹൃത്തുക്കൾ കരച്ചിലടക്കാൻ നന്നേ പ്രയാസപ്പെട്ടു.

തുടർന്ന് വീടുകളിൽ മൃതദേഹം എത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും അലമുറയിട്ടു കരഞ്ഞപ്പോൾ അവരെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയാതായി. രണ്ടു മക്കളും നഷ്ടമായ അനിയൻകുഞ്ഞിനെയും ലിജോമോളെയും ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. എബിൻ മാത്യുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും വിലാപങ്ങൾ ഉയർന്നു. ഹൃദയഭേദകമായ നിമിഷങ്ങളിലൂടെയാണ് ഓരോ സമയവും കടന്നു പോയത്. പള്ളിയിലെത്തിച്ച മൃതദേഹത്തിൽ എ എം ആരിഫ് എം പിയും ത്രിതല ജനപ്രതിനിധികളുമുൾപ്പെടെ അന്ത്യോപചാരമർപ്പിച്ചു. മാരാമൺ കൺവൻഷനിൽ പങ്കെടുക്കാനായി പോയ യുവാക്കൾ പത്തനംതിട്ട കോഴഞ്ചേരി മല്ലപ്പുഴശേരി പരപ്പുഴക്കടവിലാണ് മുങ്ങി മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...