റോസാപൂ.. റോസാപൂ.. റോസച്ചെടികള്‍ ഇനി നിറയെ പൂക്കും, ഇതൊക്കെ ഇട്ട്‌കൊടുത്ത മതി

For full experience, Download our mobile application:
Get it on Google Play

വീട്ടുമുറ്റത്ത് റോസാപ്പൂക്കൾ പൂവിട്ട് നിൽക്കുന്നത് കാണാൻ തന്നെ ഭംഗിയാണ്. പല തരത്തിലുള്ള പല നിറങ്ങളിലുള്ള റോസാപ്പൂക്കൾ ഭംഗി വർധിപ്പിക്കുന്നു. എന്നാൽ റോസാച്ചെടികൾ നന്നായി വളരുന്നതിനും പൂവിടുന്നതിനും അതിനെ നന്നായി പരിപാലിക്കണം. നിങ്ങളുടെ റോസാച്ചെടിയെ എത്രത്തോളം പരിപാലിക്കുന്നുവോ അത്രത്തോളം ചെടി ആരോഗ്യമുള്ളതായിത്തീരുകയും കൂടുതൽ പൂക്കൾ വിരിയുകയും ചെയ്യും. നിങ്ങൾക്ക് പുറത്ത് നിന്നോ നഴ്സറികളിൽ നിന്നോ വളങ്ങൾ മേടിക്കാൻ താൽപ്പര്യമില്ലെങ്കിൽ കുറഞ്ഞ ചെലവിൽ അല്ലെങ്കിൽ ചെലവില്ലാതെ നിങ്ങൾക്ക് സ്വന്തമായി റോസ് വളം ഉണ്ടാക്കാം. ചേരുവകൾ നിങ്ങൾക്ക് അടുക്കളയിൽ നിന്ന് കിട്ടുന്ന സാധനങ്ങൾ തന്നെയാണ്. ഇത് ചെടികൾ നന്നായി, ആരോഗ്യത്തോടെ വളരുന്നതിനും പൂവിടുന്നതിനും സഹായിക്കുന്നു.

അടുക്കളയിലുള്ള ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ചില ഓർഗാനിക് റോസ് വളങ്ങൾ!!!

ഉപയോഗിച്ച ടീ ബാഗുകൾ അല്ലെങ്കിൽ ചായയുടെ മട്ട്
ചായ ഇലകളിൽ നിറയെ പ്രകൃതിദത്തമായ ടാന്നിൻ അടങ്ങിയിട്ടുണ്ട്. ടാനിനുകൾ അസിഡിറ്റി സ്വഭാവമുള്ളതാണ്, മണ്ണിൽ ചേർക്കുമ്പോൾ അത് അസിഡിറ്റി സ്വഭാവത്തിലും മാറുന്നു. അസിഡിറ്റി ഉള്ള മണ്ണിൽ വളരെ നന്നായി വളരുന്നതിനാൽ റോസാപ്പൂക്കൾക്ക് ഇത് നല്ലതാണ്. ചെടികളുടെ വളർച്ചയെ സഹായിക്കുന്ന നൈട്രജനും ചെറിയ അളവിൽ തേയിലയിൽ അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് ഇനി മുതൽ ഉപയോഗിച്ച് കഴിഞ്ഞ ടീ ബാഗോ അല്ലെങ്കിൽ ചായയുടെ മട്ടോ ഇനി കളയരുത്. അവ നിങ്ങൾക്ക് കമ്പോസ്റ്റിൽ നിക്ഷേപിക്കാവുന്നതാണ്.

മുട്ടത്തോടുകൾ കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്
ചെടികളുടെ കോശങ്ങളെ ശക്തിപ്പെടുത്താനും രോഗാണുക്കളെ ചെടിയുടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനും കാൽസ്യം സഹായിക്കുന്നു. മണ്ണിൽ നിന്ന് കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാനും, ചെടികളുടെ വേരുകളെ ശക്തിപ്പെടുത്താനും കാൽസ്യം സഹായിക്കുന്നു. നൈട്രജനും പൊട്ടാസ്യവും കൂടാതെ റോസാപ്പൂക്കൾക്ക് നന്നായി വളരാൻ വലിയ അളവിൽ കാൽസ്യം ആവശ്യമാണ്. മുട്ടത്തോടുതൾ വിഘടിക്കാൻ സമയം എടുക്കുന്നതിനാൽ ചെടിയ കഷ്ണങ്ങളാക്കിയിട്ടോ അല്ലെങ്കിൽ പൊടിച്ചിട്ടോ കമ്പോസ്റ്റ് അല്ലെങ്കിൽ മണ്ണിലേക്ക് ചേർക്കാവുന്നതാണ്. ശ്രദ്ധിക്കുക: മുട്ടത്തോടുകൾ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ മുട്ടയിൽ നിന്നുള്ള രോഗാണുക്കൾ മണ്ണിൽ ചേർന്ന് രോഗങ്ങൾക്ക് കാരണമായേക്കാം.

പഴത്തൊലി
പഴുത്ത വാഴപ്പഴത്തോലിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്,ഇത് റോസാപ്പൂക്കൾക്ക് മികച്ച വളമാണ്. വാഴത്തോലിലെ ഘടകം വളരെ വേഗത്തിൽ വിഘടിക്കുന്നു. പൊട്ടാസ്യം സസ്യങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗങ്ങളേയും പ്രാണികളേയും നാശനഷ്ടങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. വരൾച്ച, മഞ്ഞ് തുടങ്ങിയ പ്രയാസകരമായ കാലാവസ്ഥയെ അതിജീവിക്കാൻ ഇത് ചെടിയെ സഹായിക്കുന്നു. റോസാച്ചെടികൾ നട്ട് പിടിപ്പിക്കുന്ന സമയത്ത് തന്നെ 2 അല്ലെങ്കിൽ 3 വാഴത്തോലുകൾ മണ്ണിൽ ചേർക്കാവുന്നതാണ്, ഇത് മണ്ണിൻ്റെ സമൃദ്ധി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...