കുട്ടനാട്ടിലെ കർഷക ആത്മഹത്യ : പ്രസാദിനെ പരാജയപ്പെടുത്തിയത് പിണറായി സര്‍ക്കാരെന്ന് വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷകനായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. ആത്മഹത്യ ഉണ്ടായത് സർക്കാരിന്‍റെ വികലമായ നെല്ല് സംഭരണ രീതി മൂലമാണെന്ന് വി മുരളീധരന്‍ ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. കർഷകന് കൊടുക്കാൻ പണമില്ലാത്ത സർക്കാർ കലാപരിപാടി നടത്താൻ 50 കോടി ചെലവാക്കി. കേന്ദ്രം നൽകുന്നതിന്‍റെ കഷ്ടിച്ച് മൂന്നിലൊന്ന് മാത്രമാണ് കേരളം നൽകുന്നത്. കേന്ദ്രം നൽകുന്ന തുകയ്ക്ക് അനുപാതികമായി കേരള സർക്കാരും തുക വർദ്ധിപ്പിച്ചെങ്കിൽ കർഷകർക്ക് 33 രൂപ ലഭിക്കുമായിരുന്നു. കേരളത്തിന് ഒരു നയാപൈസ പോലും കൊടുക്കാൻ ബാക്കിയില്ല എന്ന് കേന്ദ്ര കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ. ആത്മഹത്യ ചെയ്ത പ്രസാദ് ഞാന്‍ പരാജയപ്പെട്ടു എന്നാണ് ഒരു സുഹൃത്തിനോട് പറഞ്ഞത്. ശരിക്കും പ്രസാദിനെ പരാജയപ്പെടുത്തിയത് പിണറായി വിജയന്‍ സര്‍ക്കാരാണ്. കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ സംരക്ഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...