മൈലപ്ര, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

കോന്നി : മൈലപ്ര,വള്ളിക്കോട് പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നാളെ (ഞായറാഴ്ച ) ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ. യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. നബാർഡ് ഫണ്ട്, ജല ജീവൻ മിഷൻ, പട്ടികജാതി കോർപ്പസ് ഫണ്ട്, വാട്ടർ അതോറിറ്റി പ്ലാൻ ഫണ്ട്, കിഫ്‌ബി ഫണ്ട്, എംഎൽഎ ഫണ്ട് എന്നിവ ഉപയോഗിച്ച് കോന്നി നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തിലെയും മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുക എന്നതാണ് കോന്നി നിയോജകമണ്ഡലം സമഗ്ര കുടിവെള്ള പദ്ധതിയുടെ ലക്ഷ്യം. മൈലപ്ര ഗ്രാമപഞ്ചായത്തില്‍ 36.11കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നാളെ വൈകുന്നേരം 4 ന് സാംസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. മൈലപ്ര പഞ്ചായത്തിലെ 2839 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ 24.39 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. വള്ളിക്കോട് പഞ്ചായത്ത്‌
ഓഫീസ് ജംഗ്ഷനിൽ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വള്ളിക്കോട് പഞ്ചായത്തിലെ 3311 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
പട്ടികജാതി കോർപ്പസ് ഫണ്ടിൽ നിന്നും 1.69 കോടി രൂപ ചിലവഴിച്ച് വള്ളിക്കോട് പഞ്ചായത്തിലെ മൂർത്തിമുരുപ്പ്, കോളനിയിൽ പ്രത്യേക കുടിവെള്ള പദ്ധതിക്ക് തുക അനുവദിച്ച് നിർമ്മാണം നടത്തുന്നതിന്റെയും കിഫ്ബിയിൽ നിന്നും 6 കോടി രൂപ ധനസഹായത്തോടെ വള്ളിക്കോട് പഞ്ചായത്തിലെ നിലവിലുള്ള കണക്ഷന്റെ പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെയും നിർമ്മാണ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ വള്ളിക്കോട് പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

കോന്നി നിയോജകമണ്ഡലത്തിലെ വള്ളിക്കോട്, മൈലപ്ര പഞ്ചായത്തുകളിൽ നാളെ നടക്കുന്ന പരിപാടികളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം  നിർവഹിക്കുന്ന ചടങ്ങിൽ അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ ഷിബു ഐ എ എസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ടി. വി.നാരായണൻ നമ്പൂതിരി റിപ്പോർട്ട് അവതരിപ്പിക്കും. വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. രണ്ട് പഞ്ചായത്തുകളിലും പഞ്ചായത്ത് പ്രസിഡണ്ടുമാരായ ആർ. മോഹനൻ നായർ, രജനി ജോസഫ് എന്നിവർ സ്വാഗതം ആശംസിക്കും. വാട്ടർ അതോറിറ്റി സൂപ്രണ്ടീഗ് എൻജിനീയർ എം.ഹരികൃഷ്ണൻ നന്ദീ രേഖപ്പെടുത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...