കല്‍പ്പാത്തി രഥോത്സവം ; രഥം തള്ളാന്‍ ആനയെ ഉപയോഗിക്കരുതെന്ന് കർശന നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കല്‍പ്പാത്തി രഥോത്സവത്തില്‍ രഥം തള്ളാന്‍ ആനയെ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. കഴിഞ്ഞ വര്‍ഷം രഥോത്സവത്തിന് ചെവിക്ക് പരുക്കേറ്റ പുതുപ്പള്ളി അര്‍ജ്ജുനന്‍ എന്ന ആനയെ ഉപയോഗിച്ച് രഥം തള്ളിയത് ചൂണ്ടിക്കാണിച്ചാണ് ജില്ലാ മോണിറ്ററിംഗ് സമിതിയുടെ നിര്‍ദേശം. ആനപ്രേമിസംഘത്തില്‍പ്പെട്ടയാളാണ് ഇക്കാര്യത്തില്‍ പരാതി നല്‍കിയത്. സമിതി തീരുമാനത്തില്‍ വിമര്‍ശനവുമായി ഗ്രാമവാസികള്‍ രംഗത്തെത്തി. വ്രതമെടുത്ത ഭക്തര്‍ മനുഷ്യാധ്വാനം കൊണ്ട് വലിക്കുന്ന രഥം വളവുകളിലും മറ്റും എത്തുമ്പോഴാണ് മുന്നോട്ട് നീക്കാന്‍ ആനയുടെ സഹായം തേടുന്നത്. സമിതി തീരുമാനത്തില്‍ വ്യാപകവിമര്‍ശനമാണ് ആഗ്രഹാരവാസികളില്‍ നിന്നും ഭക്തരില്‍ നിന്നും ഉയരുന്നത്. ആനയെ എഴുന്നള്ളത്തിന് കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷവും രഥം നീക്കുന്നതിന് ആനയെ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ നിയമം മറികടന്ന് ആനയെ ഉപയോഗിച്ച് രഥം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സമിതി കര്‍ശന നിര്‍ദേശം നല്‍കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...