ശബരിമല മണ്ഡലകാലം ; അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ജില്ല നേതൃത്വ യോഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം)പത്തനംതിട്ട ജില്ല നേതൃത്വ യോഗം ആരോപിച്ചു. വഴിവിളക്കുകളുടെ അഭാവവും റോഡിന്റെ ഇരുവശത്തെ കാടുമുടിയ സാഹചര്യവും കാൽനട തീർത്ഥാടകർക്ക് ഏറെ വെല്ലുവിളി നേരിടേണ്ട സാഹചര്യമുണ്ടാകും. ഇതിന് അടിയന്തിര പരിഹാരം കാണുവാൻ ഉദ്യോഗസ്ഥർ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇടത്താവളങ്ങളുടെ പുനരുദ്ധാനം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തീർത്ഥാടകരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി യൂത്ത് ഫ്രണ്ട്(എം)നേതൃത്വത്തിൽ വോളണ്ടിയേഴ്സ് സേവനം ഉറപ്പാക്കുവാനും യോഗം തീരുമാനിച്ചു.

കേരളാ കോൺഗ്രസ്‌(എം)ജില്ലാ പ്രസിഡന്റ്‌ ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന കമ്മിറ്റി അംഗം ഹാൻലി ജോൺ അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നത അധികാര സമിതി അംഗം ടി ഒ എബ്രഹാം, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്, കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക്ക്‌ ചാഴിക്കാടൻ, സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഷെയ്ഖ് അബ്ദുള്ള, സംസ്ഥാന വൈസ് പ്രസിഡന്റ്, ജോജി പി തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നെബു തങ്ങളത്തിൽ, റിന്റോ തോപ്പിൽ, അഡ്വ.ഷോണു രാജ്, പാർട്ടി നേതാക്കന്മാരായ വർഗീസ് പേരയിൽ, എബ്രഹാം വാഴയിൽ, ജോർജ് എബ്രഹാം, ആലിച്ചൻ ആറൊന്നിൽ, കുര്യൻ മടക്കൽ, അഭിജിത് വിഷ്ണു, അനൂപ് നാരങ്ങാനം, സജു മിഖായേൽ, അംബിക മോഹൻ, സിവി വർഗീസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...