കർഷകക്കൂട്ടായ്മ വള്ളികുന്നം പഞ്ചായത്ത് ഓഫീസ് പടിക്കൽ നിരാഹാരസമരം നടത്തി

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം : കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷകദിനത്തിൽ കർഷകക്കൂട്ടായ്മ വള്ളികുന്നം പഞ്ചായത്ത് ഓഫീസ് പടിക്കൽ നിരാഹാരസമരം നടത്തി. കൂട്ടായ്മാ പ്രതിനിധി കെ.ആർ. സന്ദീപ് ഉദ്ഘാടനം ചെയ്തു. ഉദയൻ, ശിവൻകുട്ടിനായർ, ശങ്കരൻകുട്ടി, മോഹനൻ, കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഡി. രോഹിണി സത്യപ്രതിജ്ഞയ്ക്കുശേഷം സമരസ്ഥലത്തെത്തി കാട്ടുപന്നികളെ നശിപ്പിക്കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാമെന്ന് കർഷകർക്ക് ഉറപ്പുനൽകിയതിനെത്തുടർന്ന് ഉച്ചയോടെ സമരം അവസാനിച്ചു. കാട്ടുപന്നികൾ താവളമാക്കുന്ന കുറ്റിക്കാടുകളും മറ്റു പൊതുസ്ഥലങ്ങളും ശുചീകരിക്കാമെന്നും പന്നികളെ വെടിവച്ചുകൊല്ലുന്നതിന് നിയമാനുസരണം ലൈസൻസുള്ള ഷൂട്ടറുടെ സേവനം ലഭ്യമാക്കാമെന്നും ഡി. രോഹിണി കർഷകർക്ക് ഉറപ്പുനൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊൻമുടിയിൽ മണ്ണിടിച്ചിൽ ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു ; പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ...

സംസ്ഥാനത്ത് അതിതീവ്രമഴ ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ...

തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം. കൊച്ചുവേളി...

രാത്രി തുടർച്ചയായി പവർകട്ട് ; പ്രകോപിതനായി കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടി യുവാവ്

0
കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം...