ചെറുന്നിയൂരിൽ കർഷക ദിനാഘോഷം ചിങ്ങം ഒന്ന് ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

വർക്കല : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും മാതൃകാ കർഷകരെ ആദരിക്കലും കർഷക ദിനമായ ചിങ്ങം ഒന്ന് ഞായറാഴ്ച നടക്കും. ഞായറാഴ്ച രാവിലെ 9.30 മണിക്ക് ചെറുന്നിയൂർ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന കർഷക ദിനാചരണ വിളംബര ഘോഷയാത്ര പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ സമാപിക്കും. തുടർന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക ഉദ്ഘാടനം ചെയ്യും. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ചടങ്ങിൽ ഒ.എസ് അംബിക എംഎൽഎ ഉപഹാരം നൽകി ആദരിക്കും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീത നസീർ, പ്രിയദർശിനി.വി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൻസിൽ.എം, കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഡബ്ല്യൂഎം) എം.പ്രേമവല്ലി, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കുമാരി എസ്, മനോജ്.എം, ലീന.വി, വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജനി അനിൽ, ഷാലിബ് വി.എസ്, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റസീന നിസാർ, ശിവകുമാർ, അഖിൽ.കെ, സനിൽകുമാർ,ഷിബു തങ്കൻ, ലത.ജി, ഷെർളി ജെറോൺ, ചന്തുരാജ്, വിജി.വി, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ആരിഫുദ്ദീൻ, ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസഫ് പെരേര, കാർഷിക സഹകരണ സംഘം പ്രസിഡന്റ് എസ്.എം ഇർഫാൻ, നരിക്കല്ല്മുക്ക് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് എ.നിസാർ, വെറ്ററിനറി സർജൻ ഡോ.ലേഖ ജോർജ്, ചെറുന്നിയൂർ കാർഷിക വികസന സമിതി അംഗങ്ങളായ കെ.വിശ്വനാഥൻ, ചെറുന്നിയൂർ ബാബു, കുടുംബശ്രീ സിഡിഎസ് അധ്യക്ഷ ബിന്ദു, ചെറുന്നിയൂർ കാർഷിക കർമ്മസേന പ്രസിഡന്റ് നസീമുദ്ദീൻ, മുൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഡോ.എൻ.എസ് ജോഷ്, ചെറുന്നിയൂർ കൃഷി ഓഫീസർ വിമൽകുമാർ എം.എസ് തുടങ്ങിയവർ പങ്കെടുക്കും.
കർഷകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ അവതരിപ്പിക്കുന്ന നാടൻ പാട്ട്, തിരുവാതിരക്കളി എന്നിവയും കർഷക ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല, ചെറുന്നിയൂർ കൃഷി ഓഫീസർ വിമൽകുമാർ എം.എസ് എന്നിവർ അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....