ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഓ​മ​ല്ലൂ​ർ : കേ​ര​ള ക​ര്‍​ഷ​ക സം​ഘം ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. അം​ഗീ​കൃ​ത ഷൂ​ട്ട​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ച് നാ​ട്ടി​ലി​റ​ങ്ങു​ന്ന പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ല്ലു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ എ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു. ഇ​തി​നാ​യി പ്രാ​ദേ​ശി​ക ജാ​ഗ്ര​താ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്ക​ണം. കാ​ട്ടു​പ​ന്നി ശ​ല്യം നി​മി​ത്തം കൃ​ഷി​ക്കാ​ര്‍ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യി​ല്‍ ഉ​യ​ര്‍​ന്ന ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​നം ക​ര്‍​ഷ​ക സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ന​ല്കി.

ക​ണ്‍​വ​ന്‍​ഷ​ന്‍ ക​ര്‍​ഷ​ക സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍ അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി, ക​ര്‍​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ് കു​മാ​ര്‍, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ലു​ക്ക്, ക​ര്‍​ഷ​ക സം​ഘം മേ​ഖ​ലാ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. മ​ണി, പി.​എ​ന്‍. അ​ര​വി​ന്ദാ​ക്ഷ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...