കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ മലയോര മേഖലകളിൽ കർഷകരെ സംഘടിപ്പിച്ച് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സമരപ്രഖ്യാപന കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എന്ത് വിലകൊടുത്തും കർഷകരുടെ താൽപര്യങ്ങൾ കോൺഗ്രസ് സംരക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ പ്രഖ്യാപിച്ചു.
“കെ റെയിൽ പെട്ടിയിൽ വെച്ചത് പോലെ ബഫർ സോണും പെട്ടിയിൽ വെപ്പിക്കും. കെ റെയിലിൽ ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്ന് പിണറായി പറഞ്ഞു. അവസാനം ഒരിഞ്ചല്ല ഒരു കിലോമീറ്റർ പിന്നിലേക്ക് പോകേണ്ടിവന്നു. ബഫർ സോണിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം പ്രഹസനമാണ്.” – ചെന്നിത്തല ആരോപിച്ചു.
“ഒരു ഏരിയൽ സർവേ നടത്തുന്നതിൽ അർത്ഥമില്ല. മല എലിയെ പ്രസവിക്കുന്നത് പോലെയാണ് ഇന്നത്തെ തീരുമാനമെന്നും പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ ഫീൽഡ് സർവേ നടപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു. 13 ദിവസത്തിനുള്ളിൽ ഒന്നും സംഭവിക്കില്ല. സീറോ ബഫർ സോൺ എന്ന നിലപാടും സർക്കാർ സ്വീകരിച്ചില്ല. സാറ്റലൈറ്റ് സർവേ പൂർണ്ണമായും തള്ളിക്കളയണമെന്നും” ചെന്നിത്തല ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































