കര്‍ഷക വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല; ഭൂപീന്ദര്‍ സിങ് മന്‍ പിന്‍മാറി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കര്‍ഷക സമരം പരിഹരിക്കുന്നതിന്​ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന്​ കാര്‍ഷിക-സാമ്പത്തിക വിദഗ്​ധന്‍ ഭൂപീന്ദര്‍ സിങ്​ മാന്‍ പിന്മാറി. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച്‌​ താന്‍ സമിതിയില്‍ നിന്ന്​ പിന്മാറുകയാണെന്ന്​ ഭുപീന്ദര്‍ സിങ്​ മാന്‍ പറഞ്ഞു.

സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയോട്​ നന്ദി അറിയിക്കുകയാണ്​. കര്‍ഷകനെന്ന നിലയിലും കാര്‍ഷിക യുണിയന്‍ നേതാവെന്ന നിലയിലും കര്‍ഷകരുടെ വികാരം എനിക്ക്​ മനസിലാക്കാനാവും. ഈയൊരു സാഹചര്യത്തില്‍ എനിക്ക്​ ലഭിച്ച പദവി ഉപേക്ഷിക്കാന്‍ തയാറാണ്​. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യങ്ങളെ തനിക്ക്​ ഉപേക്ഷിക്കാനാവില്ലെന്ന്​ ഭൂപീന്ദര്‍ സിങ്​ മാന്‍ പറഞ്ഞു.

അതേസമയം, ഭൂപീന്ദര്‍ സിങ്​ മാന്‍ സമിതിയില്‍ നിന്ന്​ പിന്മാറുകയാണെന്ന്​ ഭാരതീയ കിസാന്‍ യൂണിയനും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസമാണ്​ കര്‍ഷക പ്രശ്​നം പരിഹരിക്കാന്‍ സുപ്രീംകോടതി നാലംഗ സമിതിയെ നിയോഗിച്ചത്​. എന്നാല്‍, സമിതിക്കെതിരെ രൂപീകരണവേളയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...