പള്ളിപ്പാട്ടെ വിളനാശം ; കർഷകസംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : പള്ളിപ്പാട് കോയിക്കലേത്ത് കിഴക്കുവശം, കരീലി, വൈപ്പിൻകാട് വടക്ക്, വൈപ്പിൻകാട് തെക്ക്, ചിറക്കുഴി, പള്ളിക്കൽ മുല്ലേമൂല, കട്ടക്കുഴി, മുട്ടത്തുവടക്കുവശം, പായിപ്പാട് തറ എന്നീ പാടശേഖരങ്ങളിൽ നെൽക്കൃഷിക്കുണ്ടായ വിളനാശത്തിനു നഷ്ടപരിഹാരമാവശ്യപ്പെട്ട് കർഷകസംഗമം നടത്തി. കൊയ്ത്തിനു പാകമായപ്പോഴേക്കും നെൽക്കതിരുകൾ കരിഞ്ഞുണങ്ങി. ഇതോടെ വലിയതോതിലെ വിളനാശമാണുണ്ടായത്. മിക്കകർഷകർക്കും നെല്ലുവില കൊയ്ത്തുയന്ത്രത്തിന് വാടകകൊടുക്കാൻ പോലും തികയുന്നില്ല. വളവും കീടനാശിനികളും കടംവാങ്ങി കൃഷിയിറക്കിയവർക്ക്് കടംവീട്ടാൻ കഴിയുന്നില്ല.

ഈ സാഹചര്യത്തിൽ കൃഷിവകുപ്പ് ഇടപെട്ട് നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഗമം ആവശ്യപ്പെട്ടു. കൂമ്പുചീയലാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും യഥാർഥകാരണം വ്യക്തമല്ല. ഇതിനാൽ വിശദമായ പഠനം വേണമെന്നും കർഷകർ ആവശ്യപ്പെട്ടു. എസ്. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.എം. രാജു അധ്യക്ഷത വഹിച്ചു. ബ്രഹ്മദത്തൻ, ജോൺ ചാക്കോ, കെ. വാസുദേവൻ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...