പാർലമെന്റ് ട്രാക്ടർ റാലി മാറ്റിവെച്ചു ; അതിർത്തിയിലെ കർഷക സമരം തുടരും

For full experience, Download our mobile application:
Get it on Google Play

ദില്ലി : അതിർത്തിയിലെ കർഷക സമരം തുടരാൻ കർഷക സംഘടനകളുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ഈ മാസം 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചതായും ഡിസംബർ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരങ്ങൾ ഉണ്ടാകില്ലെന്നും കർഷക സംഘടനകൾ അറിയിച്ചു. ഗവൺമെന്റ് ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തി.

സമരത്തിനിടെ കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നഷ്ടപരിഹാര കാര്യത്തിലും സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. കർഷകരുടെ ഒരു വർഷത്തിലധികം നീണ്ട ഐതിഹാസിക പോരാട്ടത്തിന്റെ ഫലമായാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപി സർക്കാർ എത്തിയത്.

സുപ്രീം കോടതി ഇടപെടൽ അടക്കം ഉണ്ടായിട്ടും ഒരു ഘട്ടത്തിലും ഭേദഗതിയല്ലാതെ പിൻവലിക്കില്ല എന്നതിൽ ഉറച്ച് നിന്ന കേന്ദ്ര സർക്കാരിന് ഏറ്റവും ഒടുവിൽ കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വരികയായിരുന്നു. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിച്ച സർക്കാർ ഇത് നടപ്പിലാക്കുന്നതിന് പാർലമെന്റിൽ നടപടിക്രമങ്ങളും ആരംഭിച്ചു. എന്നാൽ മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ഉൾപ്പെടെ ലഭിച്ചാൽ മാത്രമേ സമരം പൂർണ്ണമായി വിജയമാകൂ എന്നും അതിന് ശേഷമേ സമരം അവസാനിപ്പിക്കൂ എന്നതിലും ഉറച്ച് നിൽക്കുകയാണ് കർഷകർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...

മല്ലപ്പള്ളി – തിരുവല്ല റോഡില്‍ വാഹനാപകടം : യാത്രക്കാര്‍ക്ക് പരിക്ക്

0
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡില്‍ ചെങ്ങരൂര്‍ചിറയില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍...