കര്‍ഷക സമരത്തിലേക്ക് കേന്ദ്ര സഹ മന്ത്രിയുടെ മകന്‍ വാഹനo ഇടിച്ചുകയറ്റിയ സംഭവം ; എട്ടു പേര്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : യുപിയില്‍ കര്‍ഷക സമരത്തിലേക്ക് കേന്ദ്ര സഹ മന്ത്രിയുടെ മകന്‍ വാഹനo ഇടിച്ചുകയറ്റിയ സംഭവത്തില്‍ മരണം എട്ടായി. നാലു കര്‍ഷകര്‍ അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു. കോപാകുലരായ ​സമരക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചു. സമരക്കാര്‍ക്കു​നേരെ വെടിവെ​പ്പുണ്ടായി. മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. പ്രദേശത്ത്​ സംഘര്‍ഷാവസ്​ഥ നിലനില്‍ക്കുകയാണ്​. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്ര ഒരു കര്‍ഷകനേ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കര്‍ഷകരുടെ പ്രതിഷേധത്തിലേക്ക് വാഹനമോടിച്ചു കയറ്റുകയായിരുന്നു എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

ഇന്ത്യന്‍ നിയമവ്യവസ്ഥ സെക്ഷന്‍ 302 പ്രകാരം പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍ എടുക്കുക, അജയ് മിശ്രയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുക, സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഉന്നയിച്ചു.

യു പി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയതാണ് പ്രശ്നങ്ങളില്‍ കലാശിച്ചത്. പ്രകോപിതരായ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍, ആശിഷ് മിശ്ര കര്‍ഷകന് നേരെ വെടി ഉതിര്‍ത്ത ശേഷം പ്രതിഷേധക്കാര്‍ക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയെന്നാണ് ആരോപണം. ഇതോടെ നൂറു കണക്കിന് കര്‍ഷകര്‍ പ്രതിഷേധവുമായി സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...