മൂന്ന്​ മണിക്കൂര്‍ നീണ്ട റോഡ്​ തടയല്‍ സമരം ആരംഭിച്ചു ; കൂടുതല്‍ കര്‍ഷകനേതാക്കളെ കരുതല്‍ തടങ്കലിലാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ ​മൂന്ന്​ മണിക്കൂര്‍ നീണ്ട റോഡ്​ തടയല്‍ സമരം ആരംഭിച്ചു. സംസ്​ഥാന, ദേശീയ പാതകളാണ്​ കര്‍ഷകര്‍ ഉപരോധിക്കുക. ഉച്ച 12 മുതല്‍ മൂന്നുവരെയാണ്​ റോഡ്​ ഉപരോധം.

ഹരിയാനയിലെ പാല്‍വാലില്‍ കര്‍ഷകര്‍ റോഡ്​ ഉപരോധിക്കുകയാണ്​. കൂടാതെ ഡല്‍ഹി -രാജസ്​ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരിലും കര്‍ഷകര്‍ ഗതാഗതം തടഞ്ഞുതുടങ്ങി. പഞ്ചാബിലെ അമൃത്​സറിലും മൊഹാലിയിലും കര്‍ഷകര്‍ റോഡിലിറങ്ങി. ​

കര്‍ഷകരുടെ ഗതാഗത സ്​തംഭനത്തിന്​ മുന്നോടിയായി ബംഗളൂരുവിലും ഡല്‍ഹിയിലും കൂടുതല്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. ബംഗളൂരുവില്‍ 30 പേരെ കസ്റ്റഡിയിലെടുത്തു.

റോഡ്​ ഉപരോധ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരവധി നേതാക്ക​െള പൊലീസ്​ കസ്റ്റഡിയിലെടുത്തതായി ആള്‍ ഇന്ത്യ കിസാന്‍ മസ്​ദൂര്‍ സഭ പറഞ്ഞു. സി.ഐ.ടി.യു ഡല്‍ഹി നോര്‍ത്ത്​ ജില്ല വൈസ്​ പ്രസിഡന്‍റ്​ വിപിനെ ഡല്‍ഹി പൊലീസ്​ കരുതല്‍ തടങ്കലിലാക്കി. ഐ.എഫ്​.ടി.യു ദേശീയ ട്രഷററും ഡല്‍ഹി പ്രസിഡന്‍റുമായ ഡോ. അനിമേഷ്​​ ദാസിനെ കലക്​ജി പൊലീസ്​ പുല​ര്‍ച്ചെ​ അഞ്ചുമണിയോടെ കസ്റ്റഡി​യിലെടുത്തു. എ​.ഐ.ടി.യു.സി സെക്രട്ടറി ചൗരാശിയയും പൊലീസ്​ കസ്റ്റഡിയിലാണ്​.

അതേസമയം കര്‍ഷക സംഘടന നേതാക്കളെ അറസ്റ്റ്​​ ചെയ്​തതില്‍ പ്രതിഷേധവുമായി സംഘടനകള്‍ രംഗത്തെത്തി. പ്രതിഷേധത്തെ തുടര്‍ന്ന്​ സി.പി.ഐ നേതാവ്​ ആനി രാജ ഉള്‍പ്പെടെയുള്ളവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്​ ഷായും ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന്​ ആനി രാജ പറഞ്ഞു​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...