Tuesday, March 11, 2025 3:01 am

ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ക​ടി​പ്പി​ച്ച്‌ സി​ക്ക് പു​രോ​ഹി​ത​ന്‍ സ്വ​യം നി​റ​യൊ​ഴി​ച്ച്‌ ജീ​വ​നൊ​ടു​ക്കി

For full experience, Download our mobile application:
Get it on Google Play

ഹ​രി​യാ​ന: ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ക​ടി​പ്പി​ച്ച്‌ സി​ക്ക് പു​രോ​ഹി​ത​ന്‍ സ്വ​യം നി​റ​യൊ​ഴി​ച്ച്‌ ജീ​വ​നൊ​ടു​ക്കി. ഹ​രി​യാ​ന​യി​ലെ ക​ര്‍​ണാ​ല്‍ സ്വ​ദേ​ശി സന്ത് ബാ​ബാ രാം​സിം​ഗ് (65) ആ​ണ് മ​രി​ച്ച​ത്. ഡ​ല്‍​ഹി-​സോ​ണി​പ​ത് അ​തി​ര്‍​ത്തി​യി​ല്‍ കു​ണ്ട്‌​ലി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​ദ്ദേ​ഹം ഇ​വി​ടെ എ​ത്തി​യ​ത്.

ലൈ​സ​ന്‍​സു​ള്ള തോ​ക്കു​പ​യോ​ഗി​ച്ച്‌ സ്വ​യം വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക അ​നീ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വും വേ​ദ​ന​യും പ്ര​ക​ടി​പ്പി​ക്കാ​നാ​ണ് താ​ന്‍ ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. അ​വ​കാ​ശ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ പോ​രാ​ടു​ന്ന ക​ര്‍​ഷ​ക​രു​ടെ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ നീ​തി ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ല്‍ താ​ന്‍ അ​വ​രു​ടെ വേ​ദ​ന പ​ങ്കി​ടു​ക​യാ​ണ്. അ​നീ​തി ചെ​യ്യു​ന്ന​ത് പാ​പ​മാ​ണ്, പ​ക്ഷേ അ​നീ​തി സ​ഹി​ക്കു​ന്ന​തും പാ​പ​മാ​ണ്.

ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ചി​ല​ര്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ ത്യ​ജി​ച്ചു. ഞാ​ന്‍ എ​ന്നെ​ത്ത​ന്നെ ത്യ​ജി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്നും രാം​സിം​ഗ് ആ​ത​മ്ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ലും പ​ഞ്ചാ​ബി​ലു​മു​ള്‍​പ്പെ​ടെ അ​നു​യാ​യി​ക​ളു​ള്ള ബാ​ബാ രാം​സിം​ഗ് ഹ​രി​യാ​ന എ​സ്ജി​പി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സി​ഖ് സം​ഘ​ട​ന​ക​ളു​ടെ മു​ന്‍ ഭാ​ര​വാ​ഹി കൂ​ടി​യാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം ; 8 പേർ പിടിയിൽ

0
ബത്തേരി : അച്ഛനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടിക്കൊണ്ടുപോകാൻ ശ്രമം. പൊലീസ്‌...

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ശ്രവണ ദിനാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം നടത്തി

0
പത്തനംതിട്ട : ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ശ്രവണ ദിനാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം : പ്രതി അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് മാതാവ്

0
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഷെമി....

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചാരണം നടത്തി

0
പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര...