നിയമത്തിൽ ഭേദഗതി വരുത്താമെന്ന് അമിത് ഷാ ; കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ച പരാജയം

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി കര്‍ഷകരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ചര്‍ച്ച കര്‍ഷകര്‍ ഉപേക്ഷിച്ചു. നിയമം ഒരിക്കലും പിന്‍വലിക്കില്ല എന്നാണ് അമിത് ഷാ പറഞ്ഞത്. നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകരും വ്യക്തമാക്കി. ഇതോടെ ചര്‍ച്ചയില്‍ സമവായമായില്ല. നിയമം ഭേദഗതി ചെയ്യാമെന്ന സര്‍ക്കാര്‍ നിലപാടും കര്‍ഷകര്‍ തള്ളി. കര്‍ഷക വിരുദ്ധമായ നിയമം പൂര്‍ണമായും ഒഴിവാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

ഈ സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട എന്നാണ് കര്‍ഷരുടെ തീരുമാനം. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുമായി ആറാംവട്ട ചര്‍ച്ചയാണ് ഇന്ന് തീരുമാനിച്ചിരുന്നത്. കര്‍ഷകര്‍ ഒരു നിലപാടാണ് സമരത്തിന്റെ തുടക്കം മുതല്‍ സ്വീകരിച്ചത്. അഞ്ച് തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിലപാട് മയപ്പെടുത്താന്‍ അവര്‍ തയ്യാറായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...