സ്വര്‍ണക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നയ‌്ക്ക് എതിരായ ഭീഷണിക്ക് പിന്നില്‍ സര്‍ക്കാരാണ്. സ്വര്‍ണക്കടത്ത് അട്ടിമറിക്കാനുളള നീക്കം ഗൗരവത്തോടെ കേന്ദ്ര ഏജന്‍സികള്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സി എം രവീന്ദ്രന് പോലും ഭീഷണിയുണ്ട്. എയിംസിലെ വിദഗ്ദ്ധ സംഘം രവീന്ദ്രന്‍റെ ആരോഗ്യ വിവരം പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ മാത്രം രവീന്ദ്രന്‍ അസുഖ ബാധിതനാകുന്നത് സംശയിക്കേണ്ടിയിരിക്കുന്നു. രവീന്ദ്രന് സുരക്ഷിതത്വം ഏര്‍പ്പെടുത്തണം. അദ്ദേഹത്തിന്റെ ജീവന് പോലും അപകടമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആരാണ് റിവേഴ്‌സ് ഹവാലയിലെ ഉന്നതനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരാണ് ഭരണഘടനപദവി വഹിക്കുന്ന വ്യക്തിയെന്ന് ജനങ്ങള്‍ അറിയണം. ഞെട്ടിക്കുന്ന വസ്‌തുതയാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. വാസ്‌തവത്തില്‍ സീല്‍ വച്ച കവറിലെ കാര്യങ്ങള്‍ വായിച്ചാല്‍ ജനങ്ങള്‍ ബോധരഹിതരാകും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് സംവദിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയ്‌ക്ക് ജനങ്ങളോട് ഭയമാണ്. രണ്ട്, മൂന്ന് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പുകളിലും യു ഡി എഫിന് ജനപിന്തുണയുണ്ടാകും. ബി ജെ പിയ്‌ക്കും സി പി എമ്മിനും ഒരേ ഭാഷയാണ്. വിജയരാഘവന്‍ കുറേക്കാലമായി ആര്‍ എസ് എസിന്‍റെ ഭാഷയിലാണ് സംസാരിക്കുന്നത്. കേന്ദ്രത്തില്‍ അധികാരം ഉണ്ടെന്ന് കരുതി കേരളത്തില്‍ ക്ലച്ച്‌ പിടിക്കുമെന്ന് ബി ജെ പി കരുതേണ്ട.

കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. സി പി എമ്മിന്‍റെ നില പരുങ്ങലിലായതു കൊണ്ടാണ് അവര്‍ കോണ്‍ഗ്രസിനെ ആക്രമിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി പി എം തോല്‍ക്കാന്‍ പോവുകയാണ്. തോല്‍വി സമ്മതിക്കുന്നതാണ് കടകംപളളിയുടെ പ്രതികരണം. കഴിഞ്ഞ അഞ്ച് വര്‍ഷം സി പി എം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം നിലനിര്‍ത്തിയത്തും ബഡ്‌ജറ്റ് പാസാക്കിയതും കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും ഔദാര്യം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...